Saturday, March 14, 2026 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Nov 2025 08.38 AM

ഐസ്‌ക്രീം കവര്‍ കളയാന്‍ ഡസ്റ്റ്ബിന്‍ ചോദിച്ചു: കച്ചവടക്കാരന്റെ ഉത്തരം കേട്ട് ഞെട്ടി വിനോദ സഞ്ചാരി, വീഡിയോ

indian, shopkeeper, foreigner, wrapper,road

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു ഐസ്‌ക്രീം കച്ചവടക്കാരന്‍ തന്റെ ഐസ്‌ക്രീം കവര്‍ ശരിയായ രീതിയില്‍ കളയാന്‍ ഡസ്റ്റ്ബിന്‍ ചോദിച്ച വിദേശ കസ്റ്റമറോട് അത് റോഡില്‍ കളയാന്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വൈറലാകുന്ന വീഡിയോയില്‍, ഒരു വിനോദസഞ്ചാരി കവര്‍ കളയാന്‍ ഒരു ബിന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, കടയുടമ അവരോട് 'അത് റോഡില്‍ ഇട്ടേക്കൂ' എന്ന് പറയുന്നു. ഇത് കേട്ട് അവര്‍ക്ക് അമ്പരപ്പുണ്ടാകുന്നത് വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്ന് അവര്‍ ആ കവര്‍ കടയുടമയ്ക്ക് തിരികെ നല്‍കുന്നു. അപ്പോള്‍ അദ്ദേഹം അത് വാങ്ങി നിലത്തേക്ക് തന്നെ ഇടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആ സ്ത്രീ കടയുടെ ചുറ്റിനും റോഡിലുമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കവര്‍കളുടെ ഒരു നിരതന്നെ ചൂണ്ടിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ വീഡിയോയില്‍ പറയുന്നില്ല.

'എന്തുകൊണ്ടാണ് ചില ആളുകള്‍ ഇങ്ങനെ?' എന്ന കുറിപ്പോടെ അമീന ഫൈന്‍ഡ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഈ പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പല ഉപയോക്താക്കളും ഐസ്‌ക്രീം വില്‍പനക്കാരന്റെ പെരുമാറ്റം അശ്രദ്ധവും പൗരബോധമില്ലാത്തതും ആണെന്ന് വിമര്‍ശിച്ചു. എന്നാല്‍ അതേസമയം തന്നെ മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്, 'അയാള്‍ ഇതെല്ലാം കൂടി പിന്നീട് ഒരുമിച്ച് കളയും, ആരും തങ്ങളുടെ കടയുടെ മുന്നില്‍ ചവറ് സൂക്ഷിക്കില്ല' എന്നായിരുന്നു. കടയുടമ സ്വന്തം നിലയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്നും അവര്‍ സൂചിപ്പിച്ചു.

Ads by Google
Tuesday 04 Nov 2025 08.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW