Thursday, March 12, 2026 Last Updated 41 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 02.26 PM

മുഹമ്മദ് ഈസ മെമ്മോറിയൽ ആനുവൽ അവാർഡ് എ.വി.എം. ഉണ്ണിക്ക്സമ്മാനിച്ചു: ‘സ്മരണാഞ്ജലി സീസൺ 4’ വിസ്മയമായി

uploads/news/2025/11/808747/pravasi-award.gif

ദോഹ: സംഗീതപ്രേമികളുടെ സംഘടനയായ ഗ്രാമഫോൺ ഖത്തറിന്റെ പ്രഥമ മുഹമ്മദ് ഈസ മെമ്മോറിയൽ ആനുവൽ അവാർഡ് എ.വി.എം. ഉണ്ണിഏറ്റുവാങ്ങി.സ്മരണാഞ്ജലി സീസൺ 4 സംഗീതനിശയിൽ നടന്ന ചടങ്ങിൽ OTC മാനേജിംഗ് ഡയറക്ടർ വി. എസ്. നാരായണൻ അവാർഡ് സമ്മാനിച്ചു. മുഹമ്മദ് ഈസക്കയുടെ മരുമകൻ അസാദ് അബ്ദുൽറഹ്‌മാൻ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.ഖത്തറിന്റെ കലാ,കായിക, സാംസ്കാരിക മേഖലയിൽ പകരംവയ്ക്കാനാകാത്ത സംഭാവനകളുടെ ആദരസൂചകമായാണ്ഗ്രാമഫോൺ ഖത്തർ മുഹമ്മദ് ഈസ മെമ്മോറിയൽ ആനുവൽ അവർഡിന്ഈ വർഷം മുതൽ തുടക്കം കുറിച്ചത്.

ചടങ്ങിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ മത്സരത്തിൽ അവസാന പന്ത്രണ്ടിൽ ഇടം നേടിയ ഗായിക ശിവപ്രിയസുരേഷിനെ ഉപഹാരം നൽകിആദരിച്ചു.വക്ര ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന 'സ്മരണാഞ്ജലി സീസൺ-4' കെട്ടുപിണഞ്ഞ വരികളും സങ്കീർണമായ ഈണങ്ങളുമില്ലാത്ത അനശ്വരഗാനങ്ങളുടെ ആസ്വാദകവിസ്മയമായി.ഡോ. റഷീദ് പട്ടത്തിന്റെ സംവിധാനത്തിലും അവതരണത്തിലും വീണ്ടും
വീണ്ടും കേള്‍ക്കാനിഷ്ടപ്പെടുന്ന മധുരഗാനങ്ങളിലൂടെ പ്രമുഖ ഗായകർ ദോഹയെ രാഗാർദ്രമാക്കി. വാസന്തരാവുകളില്‍ തെളിഞ്ഞു
കത്തിയ ഒരുപറ്റം പ്രതിഭകളുടെ സുവര്‍ണസംഭാവനകള്‍ വിശദീകരിച്ചു കൊണ്ടുള്ള ഡോ. റഷീദ് പട്ടത്തിന്റെ അവതരണം
ആസ്വാദകർക്ക്അറിവും അനുഭൂതിയുമായി.

മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച അനേകം ഗാനങ്ങളുടെ ശില്‍പ്പികളെക്കുറിച്ച് അനിതരസാധാരണമായ വഴക്കത്തോടെ റഷീദ് പട്ടത്ത്‌
അനാവരണംചെയ്തു.ബിനുവിന്റെ നേതൃത്വത്തിലുള്ള റിഥം ഓർക്കസ്ട്രയുടെ സംഗീത മാസ്മരികതയും സൗണ്ട് എഞ്ചിനീയർ രഞ്ജിത്തിന്റെ ശബ്ദമീശ്രണവും അനുഭൂതി നിറച്ചശ്രവ്യാനുഭവമായി. ശിവപ്രിയ, മൈഥിലി, റിയാസ്, മണികണ്ഠദാസ്, ആതിര, അനീഷ്, അജ്മൽ, രാം രവീന്ദ്രൻ, മുഹമ്മദ് ഉസ്മാൻ, റഷാദ് ഖുറൈശി, ലാൽകുമാർ ആലപ്പുഴ എന്നി ദോഹയിലെ ഗായകർ പഴയ മാപ്പിളപ്പാട്ടുകൾ ഹൃദയസ്പർശിയായി ആലപിച്ചു.
സാന്ദ്രമധുരമായൊരു പ്രണയപുഷ്പം എന്നു സംഗീതത്തെ നിര്‍വചിച്ച വില്യം ഷേക്സ്പിയറുടെ വാക്കുകൾ അർത്ഥവത്താക്കുന്നതായിരുന്നു
സ്മരണാഞ്ജലി സീസൺ 4. സംഗീതം മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുമ്പോൾ അത് കലയുടെ വളർച്ചയ്ക്കും പാരമ്പര്യസംരക്ഷണത്തിനും ചിറകായിത്തീരുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.കെ.ആർ. ജയരാജ്, മഖ്ദുംപഴുവിൽ,ഷംസുദീൻ,മുഹമ്മദ് ഉസ്മാൻ, റഷാദ് ഖുറൈശി, സുരേഷ് കുമാർ വണ്ണരാത്ത്, നിയാസ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW