-->
ദോഹ: പ്രവാസികൾക്കായി നടപ്പാക്കിയ പ്രധാന സംരംഭങ്ങളിൽ ലോക കേരള സഭയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ.ലോക കേരള സഭയുടെ നിർദേശപ്രകാരമാണ് പ്രവാസികൾക്കായി ‘നോർക്ക കെയർ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കിയതെന്ന്മുഖ്യമന്ത്രി വ്യക്തമാക്കി.ഖത്തറിൽ ഏകദിന സന്ദർശനത്തിനായിഎത്തിയമുഖ്യമന്ത്രിലോക കേരള സഭയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ‘മലയാളോത്സവം 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇപ്പോൾ സഭയുടെ ഭാഗമായിരിക്കുന്നത്. 31 രാജ്യങ്ങളിൽ നിന്നാണ് തുടക്കം കുറിച്ചത്. കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനടപടികൾക്ക് പത്ത് വർഷം പൂർത്തിയാകുമ്പോൾ, 2016 മുതൽ 2025 വരെ 730 കോടിയിലധികം രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തതായി ഖത്തർ മലയാളി സമൂഹത്തെ അഭിസംബോധനചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. .പ്രവാസി ക്ഷേമനിധിയിലേക്ക് കൂടുതൽ ധനസഹായങ്ങൾ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.2010 മുതൽ ഇതുവരെ 212 കോടിയിലധികം രൂപ നേരിട്ടുള്ള സഹായമായി വിതരണം ചെയ്തു. 35,500 പ്രവാസി കുടുംബങ്ങൾക്കാണ് ഇതിലൂടെ നേട്ടമുണ്ടായത്. തിരികെയെത്തിയ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി 7,500-ലധികം സംരംഭങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പദ്ധതികൾക്ക് സബ്സിഡിയായി 106.38 കോടി രൂപ ചെലവഴിക്കപ്പെട്ടു.
ഖത്തറിലെ മലയാളം മിഷൻ സംസ്കൃതി പാഠശാലയുടെ ആദ്യ ബാച്ചായ ‘കണിക്കൊന്ന’യുടെ പരീക്ഷാഫലത്തിലെ വിജയികളെ മലയാളോത്സവ വേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.അബുഹമൂറിലെ ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മലയാളോത്സവം 2025 ചടങ്ങിൽ സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സിവി റപ്പായി അധ്യക്ഷതവഹിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, സാംസ്‌കാരിക, ഫിഷറീസ്മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഖത്തർ സർക്കാർ പ്രതിനിധികളായ ഷെയ്ഖ് ഡോ. മുഹമ്മദ് അഹ്മദ് അൽ താനി, ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ മൊഹന്നദി, ലെഫ്. കേണൽ തലാൽ മന്നാർ അൽ മദോറി, നോർക്ക റൂട്ട്സ് ഡയറക്ടർമാരായ ഡോ. എം.എ. യൂസഫലി, ജെ.കെ. മേനോൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ ഇ. എം. സുധീർ, ഷംസീർ അരിക്കുളം, സാബിത്ത് സഹീർ ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠൻ,ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.ചെണ്ടമേളത്തോടെ യാണ് മുഖ്യമന്ത്രിയെ വരവേറ്റത്. സക്കീർസരിഗ ചിട്ടപെടുത്തിയ സ്വാഗതഗാനവും വിവിധ പ്രവാസി സംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കേരള തനിമയാർന്നകലാപരിപാടികളും ശ്രദ്ധേയമായി.ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായും മുഖ്യമന്ത്രി പിണറായി വിജയൻ ദോഹയിൽ കൂടിക്കാഴ്ച നടത്തി.ഖത്തറിലെ സഹകരണ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് കേരളത്തിലെ നിക്ഷേപ സാധ്യതകളിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു.
ശക്തമായ സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് അവർ പറഞ്ഞു. സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമായി ഖത്തർ നടത്തുന്നഅന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന രംഗത്തെ സഹകരണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.കൂടിക്കാഴ്ചയുടെ ഭാഗമായി, ഖത്തർ സഹകരണ മന്ത്രിക്ക് മുഖ്യമന്ത്രി കേരളത്തിന്റെ പ്രത്യേക ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക റൂട്ട്സ് ഡയറക്ടർ ജെ.കെ. മേനോൻ എന്നിവർ സാന്നിധ്യം വഹിച്ചു.ഖത്തർ മലയാളി സംഘടനാ പ്രതിനിധികൾ, വാണിജ്യ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ചനടത്തിയമുഖ്യമന്ത്രി സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി.ഖത്തർ ചെമ്പർ ഓഫ് കോമേഴ്സ് ഒരുക്കുന്ന വിരുന്നിലും മുഖ്യ മന്ത്രിയുംസംഘവും പങ്കെടുത്തു.
ഷഫീക് അറക്കൽ