Saturday, March 14, 2026 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 12.13 PM

ലേലത്തില്‍ വിറ്റുപോയത് 86 കോടി രൂപയ്ക്ക്: റെക്കോര്‍ഡ് സ്വന്തമാക്കി ഒരു പഴയ കറുത്ത ലെതര്‍ ബാഗ്

86, crore, vintage, black, leather, bag

കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ ലേലത്തില്‍ വിറ്റുപോകുന്ന പല വാര്‍ത്തകളും നാഗ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു പഴയ കറുത്ത ലെതര്‍ ബാഗ് ലേലത്തില്‍ പോയതിലൂടെ ഏറ്റവും വിലയേറിയ ഹാന്‍ഡ്ബാഗ് ആയി മാറിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നത്. ബ്രിട്ടീഷ് ഗായികയും നടിയുമായ ജെയ്ന്‍ ബിര്‍കിന്‍ ഉപയോഗിച്ചിരുന്ന ഒറിജിനല്‍ ഹെര്‍മസ് ബിര്‍കിന്‍ ബാഗാണിത്.

ബിര്‍കിന്‍ ബാഗായ ആ കറുത്ത ഹാന്‍ഡ് ബാഗിന് ലേലത്തില്‍ ലഭിച്ചത് 8,87,62,40,60 രൂപയാണ്. അഥവാ 86.19 കോടി രൂപ. സോഥെബീസ് എന്ന സ്ഥലത്താണ് സംഭവം. ലോകത്ത് ലേലത്തില്‍ വെച്ച് വിറ്റഴിക്കപ്പെട്ട ഏറ്റവും വിലയേറിയ ബാഗായി ഇത് മാറി. 1984ല്‍ ഹെര്‍മസ് ബ്രിട്ടീഷ് ഗായികയും നടിയുമായ ജെയ്ന്‍ ബിര്‍കിനിന് വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ഒറിജിനല്‍ ആദ്യത്തെ ഹാന്‍ഡ്ബാഗാണിത്. 1985 മുതല്‍ 1994 വരെ താരം മിക്കവാറും എല്ലാ ദിവസവും ഈ ഹാന്‍ഡ്ബാഗ് ഉപയോഗിച്ചിരുന്നു.

ഫാഷന്റെയും ആഡംബരത്തിന്റെയും ചരിത്രത്തിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ ബേഗെന്നാണ് സോത്ത്ബീസിന്റെ ഹാന്‍ഡ്ബാഗുകളുടെയും ആക്‌സസറികളുടെയും ആഗോള മേധാവി മോര്‍ഗന്‍ ഹാലിമി വ്യക്തമാക്കുന്നു. ബിര്‍ക്കിന്‍ നഖങ്ങള്‍ വെട്ടിക്കുറന്ന ശീലം ഉണ്ടായിരുന്നതിനാല്‍ ഹാന്‍ഡ്ബാഗിന്റെ സൈഡിലായി ഇപ്പോഴും ഒരു ജോടി വെള്ളി നെയില്‍ കട്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എയ്ഡ്‌സ് ഗവേഷണത്തിനുള്ള ഫണ്ട് സ്വരൂപിക്കാനായി 1994ല്‍ ബിര്‍ക്കിന്‍ തന്നെ ഈ ബാഗ് ലേലം ചെയ്തിരുന്നു.

പോറലുകളും കറകളും തേയ്മാനവും സംഭവിച്ചിട്ടുണ്ടെങ്കിലും അപൂര്‍ണതകള്‍ ബേഗിനെ മനോഹരമാക്കിയെന്നു വേണം ലേലത്തിലെ ഈ വിലമതിപ്പില്‍ നിന്നും മനസിലാക്കേണ്ടത്. ഒമ്പത് കളക്ടര്‍മാര്‍ ഉള്‍പ്പെട്ട പത്ത് മിനിറ്റ് നീണ്ട ലേല പോരാട്ടത്തിന് ശേഷം 7 മില്യണ്‍ യൂറോയോടെയാണ് വിജയകരമായി ലേലം അവസാനിച്ചത്. ജപ്പാനില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ബാഗ് സ്വന്തമാക്കിയെന്നാണ് റിപോര്‍ട്ട്.

Ads by Google
Sunday 02 Nov 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW