Monday, March 16, 2026 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 02 Nov 2025 08.28 AM

എന്താ...അഭിനയം! ദില്ലി മെട്രോ സ്‌റ്റേഷനില്‍ ചെരുപ്പ് മോഷണം: രസകരമായ വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റീണ്‍സ്

chappal, steal, delhi, metro. station

രസകരമായ പല നിമിഷങ്ങള്‍കൊണ്ടും നാടകീയ രംഗങ്ങള്‍ക്കൊണ്ടും ഏറെ പ്രശസ്തമാണ് ദില്ലി മെട്രോ. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, റീല്‍സ് ചിത്രീകരണങ്ങള്‍, ഉള്ളടക്ക സൃഷ്ടാക്കളുടെ അഴിഞ്ഞാട്ടങ്ങള്‍ അങ്ങനെ നീളുകയാണ് മെട്രോയിലെ നിമിഷങ്ങള്‍. എവിടെ നോക്കിയാലും ദില്ലി മെട്രോയില്‍ സംഭവബഹുലമായ കാഴ്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ദില്ലി മെട്രോ സ്‌റ്റേഷനില്‍ ചിത്രീകരിക്കപ്പെട്ട ഒരു വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടുകയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.

വീഡിയോയുടെ തുടക്കത്തില്‍, ഒരു യുവതി മെട്രോ സ്‌റ്റേഷനില്‍ നില്‍ക്കുന്നത് കാണാം. അപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ വന്ന് അവരുടെ കാല്‍പാദത്തില്‍ ഒരു കമ്പി കൊണ്ട് തൊടുന്നു. ഈ സമയം യുവതി ചൊറിയാനായി കാല്‍ പൊക്കുന്നു. ഇതിനിടെ ഇയാള്‍ യുവതിയുടെ ചെരിപ്പ് എടുത്ത് കൊണ്ട് പോകുന്നു. പിന്നീട് യുവതി തന്റെ ചെരിപ്പ് തിരയുന്നതും ആ സമയം ചെരിപ്പ് എടുത്ത യുവാവ് അത് ഫോണ്‍ വിളിക്കുന്നത് പോലെ ചെവിയോട് അടുപ്പിച്ച് പിടിച്ച് കൊണ്ട് ഒന്നും അറിയാത്തത് പോലെ അവിടേക്ക് വരുന്നതുമാണ് വീഡിയോയില്‍.

ഈ വീഡിയോ തങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന തോന്നല്‍ കാഴ്ചക്കാര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ അതിന്റെ സൃഷ്ടാക്കള്‍ വളരെയേറെ ശ്രമിച്ചെങ്കിലും അതിദാരുണമായി പരാജയപ്പെട്ടുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല ഇരുവരും അഭിനയിച്ച് കൊളമാക്കിയെന്നും നിരവധിപേര്‍ വിമര്‍ശിച്ചു. ഇതോടൊപ്പം തന്നെ ദില്ലി മെട്രോയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ തുടര്‍ച്ചയായി ആളുകള്‍ വീഡിയോ ചിത്രീകരണം നടത്തുന്നതിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW