Monday, March 16, 2026 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 08.41 AM

തരില്ല..ഞാന്‍ ആര്‍ക്കും തരില്ല! ഡെല്‍ഹി മെട്രോയില്‍ സ്വന്തം കസേരയുമായി എത്തി കുരുന്ന്, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

kid, chair, delhi, metro

സീറ്റിനെ ചൊല്ലി യാത്രക്കാര്‍ തമ്മില്‍ തല്ലുകൂടുന്നത് ഡെല്‍ഹി മെട്രോയിലെ പതിവ് കാഴ്ചയാണ്. ആള്‍തിരക്ക് തന്നയാണ് ഇതിനുള്ള പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടി ഈ തിരക്കിനെ നേരിടാന്‍ ഉപയോഗിച്ച മാര്‍ഗമാണ് റെഡ്ഡിറ്റിലടക്കം നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചത്. മെട്രോ യാത്രയിലെ തിരക്കില്‍ ഇരിക്കാന്‍ സീറ്റ് കിട്ടാത്തതിനാല്‍ ഒരു കൊച്ച് പച്ചക്കസേരയുമായാണ് കുട്ടി എത്തിയത്. ചുറ്റും നില്‍ക്കുന്ന ആരെയും കൂസാതെ ആ കസേരയിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടിയുടെ ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.

മെട്രോയില്‍ സ്വന്തം കസേരയുമായി എത്തിയ കൊച്ചുകുട്ടി എന്ന പേരിലാണ് ഈ ചിത്രവും അതിനൊപ്പമുള്ള പോസ്റ്റും വൈറലാവുന്നത്. ഈ ചിത്രം കണ്ടതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അവള്‍ വന്നു എല്ലാവര്‍ക്കും പ്രചോദനമായി. എന്താണ് അവള്‍ ചെയ്യുന്നതെന്ന് അറിയാതെ.. രാജകുമാരി എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ കുറച്ചുകൂടി വലുതായി കഴിയുമ്പോള്‍ ജോലിക്ക് പോകാന്‍ ലേഡീസ് കോച്ചില്‍ യാത്രചെയ്യേണ്ടി വരുമെന്ന് അവള്‍ക്ക് അറിയില്ലല്ലോ? അങ്ങനൊരു അവസ്ഥ അവള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

മറ്റുചിലര്‍ ഇത്രയും ക്യൂട്ടായ ഈ നീക്കത്തിനെതിരെ തീര്‍ച്ചയായും പരാതി കൊടുക്കണം എന്നും ഹാസ്യരൂപേണ പറയുന്നുണ്ട്. മറ്റൊരാളുടെ കമന്റ് ആത്മനിര്‍ഭരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നാണ് കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പലരും കുഞ്ഞിന്റെ ഈ പ്രവര്‍ത്തിയെ അനുമോദിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW