Saturday, March 14, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 02.00 PM

നമുക്ക് വിവാഹം കഴിച്ചൂടെയെന്ന് അനീഷ്; വിവാഹത്തിനുള്ള സമയമല്ല, ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്ന് അനുമോള്‍; ബിഗ്ബോസ് ഹൗസില്‍ വീണ്ടും പ്രണയം തളിര്‍ക്കുമോ ?

മലയാളം ബിഗ് ബോസ് സീസണ്‍ 7 മത്സരാര്‍ത്ഥികളും അവരുടെ പെരുമാറ്റവും ഇട​പെടലും കാരണം മിക്കപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഹൗസില്‍ വച്ച് അനുമോളെ സ്വീറ്റായി പ്രൊപ്പോസ് ചെയ്തിരിക്കുകയാണ് അനീഷ്.
uploads/news/2025/11/808597/Untitled-2.jpg
Aneesh romantic proposal to anumol (Image Source: Instagram)

ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിക്കാൻ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ഇതില്‍ ആരാകും ബിഗ് ബോസ് കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് ഹൗസില്‍ തുടക്കത്തില്‍ ശത്രുക്കളായിരുന്ന പലരുമിപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ സുഹൃത്തുക്കളായവര്‍ പലരും തമ്മില്‍ അകല്‍ച്ചയും ഉണ്ടായി. പക്ഷേ വിവാദങ്ങളും സംഘർഷങ്ങളും മാത്രം നിറഞ്ഞുനിന്ന വീട്ടില്‍ സൗഹൃദങ്ങളാണ് കൂടുതലായും കാണുന്നത്.
ചെറുതും വലുതുമായ പല കാര്യങ്ങള്‍ക്കും പോരടിച്ചിരുന്ന അനുമോളും അനീഷും ബിഗ് ബോസ് ഹൗസിലെ കീരിയും പാമ്പുമായിരുന്നു. പക്ഷേ ആ വഴക്കുകള്‍ അവസാനിച്ചു. എന്ന് മാത്രമല്ല സൗഹൃദം മൊട്ടിടുകയും ചെയ്തു. അക്കാര്യം രണ്ടുപേരും തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പതിയെ ഒരു കോമ്പോയായി രൂപപ്പെട്ട് വരുന്നത് പ്രേക്ഷകര്‍ കണ്ടിരുന്നു. അനുമോളോട് തോന്നിയ ക്രഷ് അനീഷ് ഒരു ടാസ്കിന് ഇടയില്‍ തുറന്ന് പറയുകയും ചെയ്തു
ഇപ്പോഴിതാ ബിഗ് ബോസ് അവസാനിക്കാന്‍ വെറും ഒന്‍പതു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തത് പ്രേക്ഷകരെ കൗതുകത്തിലാക്കി. അനീഷും അനുമോളും തമ്മില്‍ നടത്തിയ പ്രാങ്ക് മാത്രമായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ ആദ്യം കരുതിയത്. എന്നാല്‍ ഇന്ന് ലൈവ് വന്നതോടെ പ്രേക്ഷകരുടെ ആ സംശയം മാറി. ബിഗ് ബോസ് ഹൗസിന് പുറത്ത് ആരാധകർക്കിടയില്‍ ഈ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് അനുമോളോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും അനുമോളോട് ഹൗസില്‍ വെച്ച്‌ അനീഷ് തുറന്ന് പറഞ്ഞു.
‘എന്നെ കുറിച്ചുള്ള അഭിപ്രായമെന്താണ് അനുമോള്‍ക്ക്...’ എന്നാണ് അനീഷ് ചോദിച്ചത്. ‘ഇവിടെ വന്നപ്പോള്‍ താത്പര്യമില്ലായിരുന്നു, ഇപ്പോള്‍ അനീഷേട്ടൻ ആർക്കും ഇഷ്ടപ്പെടുന്ന ആളാണ്...’ എന്നാണ് അനുമോള്‍ പറയുന്നത്. ‘അങ്ങനെയാണെങ്കില്‍ നമുക്ക് വിവാഹം കഴിച്ചാലോ...’ എന്ന് അനീഷ് തുറന്ന് ചോദിച്ചു. ഇത് കേട്ടതും അനുമോള്‍ ചിരിച്ചു കൊണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റു.
‘പ്രാങ്കല്ലേ അനീഷേട്ടാ, എന്നെ പ്രാങ്ക് ചെയ്യുകയല്ലേ...’ എന്നൊക്കെ തുടർന്ന് അനുമോള്‍ ചോദിക്കുന്നുണ്ട്. ‘ചോദിച്ചതിന് മറുപടി പറയൂ...’ എന്നാണ് പിന്നീട് അനീഷ് പറഞ്ഞത്. അതിനും അനുമോള്‍ ഉത്തരം നല്‍കുന്നില്ല.
വിവാഹത്തിന് മുന്നോടിയായി തനിക്ക് ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇപ്പോള്‍ വിവാഹത്തിനുള്ള സമയമല്ലെന്നും അനുമോള്‍ അനീഷിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചത്. ‘‘എനിക്കായിട്ട് ഒരു വീട് വെക്കണം. പിന്നെ എന്റെ കാര്യങ്ങള്‍ നോക്കണം. കല്യാണത്തിന് വേണ്ടിയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ. കുറച്ച്‌ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്ത് വച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ ഗുരുവായൂര്‍ പോയി താലി കെട്ടണം. അങ്ങനെയൊക്കെയുണ്ട്. അതൊന്നും ഇപ്പോള്‍ നടക്കില്ല. എനിക്ക് മുന്‍പ് ഒരു റിലേഷന്‍ ഉണ്ടായിരുന്നു. അത് അവസാനിച്ചതോടെ ഇനി വിവാഹമേ വേണ്ടെന്നുവച്ചിരുന്നതാണ്. അച്ഛനും അമ്മയുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് വര്‍ഷത്തിനകം വിവാഹം ആകാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. സെറ്റില്‍ഡ് ആവണം, കരിയര്‍ നോക്കണം. ഇതിനിടെ കല്യാണത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ല...’’ എന്നാണ് അനീഷിനോട് അനുമോള്‍ പറഞ്ഞിരുന്നു.

അനുമോളില്‍ നിന്ന് അനുകൂല പ്രതികരണം വരാതിരുന്നതോടെ പിന്നെ അനുമോളോട് സംസാരിക്കാൻ അനീഷ് തയ്യാറായില്ല. അവിടെ നിന്ന് എഴുന്നേറ്റ ശേഷം സംഭവം പുറത്ത് നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയാണ് ആദില, നൂറ, ഷാനവാസ് എന്നിവരോട് അനുമോള്‍ പങ്കുവയ്ക്കുന്നത്. സഹോദരനെ പോലെയാണ് അനീഷിനെ കണ്ടിരിക്കുന്നത് എന്നാണ് അനുമോള്‍ പറയുന്നത്. അനീഷ് ഇത് പറഞ്ഞതിന് പിന്നാലെ ആദിലയുടെ അടുത്ത് പോയാണ് അനുമോള്‍ ഇക്കാര്യം പറഞ്ഞത്. ‘‘നമ്മള്‍ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ അനീഷ് കാര്യമായി എടുത്തു. അനീഷിന് ഇവിടെ നിന്ന് ഇറിങ്ങിയതിന് ശേഷം ഇത് ചോദിച്ചൂടായിരുന്നോ...’’ എന്നെല്ലാം അനുമോള്‍ ചോദിക്കുന്നു.
അനീഷിന്റെ വിവാഹാഭ്യർഥന കേട്ട് ബിഗ് ബോസ് പോലും ഞെട്ടിക്കാണും എന്നും അനുമോളും ആദിലയും പറയുന്നു. ‘‘എന്റെ സങ്കല്‍പ്പത്തില്‍ ഉള്ള ആള്‍ അല്ല അനീഷ്. എന്നാല്‍ അനീഷ് മോശം വ്യക്തിയല്ല....’’ എന്നും അനുമോള്‍ വ്യക്തമാക്കുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപേ നിന്നെ ലോക്ക് ആക്കാനാണ് അനീഷ് ഇപ്പോള്‍ വിവാഹാഭ്യർഥന നടത്തിയത് എന്നാണ് ഷാനവാസ് പറയുന്നത്. മണിത്താറാവ് ബിരിയാണിയെല്ലാം കഴിക്കാം എന്ന് പറഞ്ഞ് അനുമോളെ ഇവർ കളിയാക്കുന്നുണ്ട്.
പട്ടായ ഗേള്‍സ് അടിച്ച്‌ പിരിഞ്ഞതോടെ അനുമോള്‍ക്കൊപ്പം നിന്നത് അനീഷ് ആണ്. മറ്റ് എല്ലാ മത്സരാർഥികളും അനുമോള്‍ക്ക് എതിരെ നിന്നപ്പോള്‍ അനീഷ് മാത്രം അനുമോളുടെ കൂടെ ശക്തമായി നിന്നു. അനുമോളുടെ ഭാഗത്ത് നിന്ന് പ്രണയം എന്ന രീതിയില്‍ വന്ന ചില നീക്കങ്ങള്‍ അനീഷ് കാര്യമായെടുത്തുവെന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അനുമോളോട് ക്രഷ് ഉണ്ടെന്ന് നേരത്തെ അനീഷ് പറഞ്ഞിരുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡില്‍ അനുമോളോട് അനീഷ് കാണിച്ച കരുതലിനെ കുറിച്ച്‌ മോഹൻലാല്‍ ചോദിക്കുകയും ഉണ്ടായി. എന്നെ കുറിച്ച്‌ എന്താണ് അഭിപ്രായം എന്നാണ് ഇന്ന് ആദ്യം അനീഷ് അനുമോളോട് ചോദിച്ചത്. നല്ല വ്യക്തിയാണ് അനിഷേട്ടൻ എന്ന് അനുമോള്‍ പറഞ്ഞതിന് പിന്നാലെയാണ് വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് അനീഷ് ചോദിച്ചത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പല തരത്തിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. ചിലരൊക്കെ അനീഷിനെ പിന്തുണയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ വോട്ട് കിട്ടാനുള്ള അനീഷിന്റെ ​‍ത​‍ന്ത്രമാണിതെന്നും പറയുന്നു. അനീഷിനെ പോലൊരാള്‍ എന്തിനാണ് ഇപ്പോള്‍ അനുമോളോട് ഇത്തരത്തിലൊരു വിവാഹാഭ്യർത്ഥന നടത്തിയതെന്നാണ് പലരുടേയും ചോദ്യം. അനീഷിന്റെ അവസാന തന്ത്രമാണിതെന്നും അയാള്‍ ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധിരാക്ഷസനാണെന്നുമാണ് ചില ബിഗ് ബോസ് ആരാധകർ പറയുന്നത്. ‘യെസ് ആണെങ്കില്‍ ഹീറോയാകും നോ ആണെങ്കില്‍ സിമ്പതി വോട്ടുകള്‍ പേമാരി പോലെ അനീഷിന്റെ അക്കൗണ്ടിലേക്ക് വീഴു’മെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. അനുവിന്റെ ഗെയിം പോലും ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് അനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് മറ്റ് ചിലരുടെ കമന്റ്. അനുവിന്റെ സൗഹൃദത്തെ അനീഷ് പ്രണയമായി തെറ്റിദ്ധരിച്ചതില്‍ അനു എന്ത് ചെയ്യാൻ പറ്റുമെന്നും ചിലര്‍ കുറിക്കുന്നുണ്ട്.

Ads by Google
Saturday 01 Nov 2025 02.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW