Sunday, March 15, 2026 Last Updated 22 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 12.11 PM

എഎവൈ പ്രകാരമുള്ള 5,95,000 കാര്‍ഡുകള്‍ ഇവിടെ വിതരണം ചെയ്തു ; അവര്‍ അതിദരിദ്രരല്ലേയെന്ന് പ്രതിപക്ഷ നേതാവ്

uploads/news/2025/11/808587/vd-sathaashan-with-media.gif

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അതിദരിദ്രമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമ്പോള്‍ തിരുവനന്തപുരത്ത് ഒരാള്‍ പണ്ണികൊണ്ടു മരിച്ചെന്ന വാര്‍ത്തയുണ്ട്. അവര്‍ ഈ പട്ടികയില്‍ പെടില്ലേയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

ഒരു ചര്‍ച്ചയുമില്ലാതെ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിക്കാനാണ് നിയമസഭ വിളിച്ചുകൂട്ടിയത്. മുഖ്യമന്ത്രി പ്രഖ്യാപിക്കും, നമ്മള്‍ അത് കേള്‍ക്കണം. ദരിദ്രരില്‍ അതിദരിദ്രര്‍ക്ക് വേണ്ടിയുള്ള എഎവൈ പ്രകാരമുള്ള 5,95,000 കാര്‍ഡുകള്‍ ഇവിടെ വിതരണം ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്. ആ കാര്‍ഡുകള്‍ അനുസരിച്ച് 5,95,000 അതിദരിദ്രര്‍ കേരളത്തിലുണ്ടെന്നും പറഞ്ഞു.

കേരളത്തില്‍ നാലരലക്ഷം പരമദരിദ്രര്‍ ഉണ്ടെന്നാണ് പ്രകടനപത്രികയില്‍ പറഞ്ഞത്. ഒറ്റ സുപ്രഭാതംകൊണ്ട് അതെങ്ങനെ 64,000 പേരായി മാറിയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് ഇതെല്ലാം. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചതിന് ശേഷമാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെട്ടിപ്പും പച്ച നുണകളുടെ സമാഹരണവുമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയിക്ക് അകത്തും പുറത്തും സമരം നടത്തിവരികയാണ്. അതിന്റെ ഭാഗമായി കൂടിയാണ് നിയമസഭയുമായി സഹകരിക്കാത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW