Saturday, March 14, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 06.06 PM

ശരിക്കും ആമസോൺ ചതിച്ചാശാനേ; ആമസോണില്‍ ടെക്കി ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ ഫോണ്‍; പെട്ടി തുറന്നപ്പോള്‍ കണ്ടത് വെള്ള ടൈല്‍ കഷണം

സമയവും യാത്രയുമൊക്കെ ഒഴിവാക്കാമെന്നുള്ളതു കൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗുകളുടെ അതിപ്രസരം ആസ്വദിക്കുകയാണ് പുതുതലമുറ. ഇപ്പോഴിതാ ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം കിട്ടിയത് ടൈലാണെന്ന് പറയുകയാണ് ടെക്കി.
uploads/news/2025/10/808494/Untitled-7.jpg
Bengaluru Techie orders a smart phone from amazon but got stone tile (Image Source: X)

എന്തിനും ഏതിനും ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കുന്ന കാലത്താണ് പുതുതലമുറ ജീവിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും ഹോം അപ്ലിയന്‍സുകളുമടക്കം എല്ലാം ഓണ്‍ലൈന്‍ വഴി വാങ്ങിക്കുന്നതാണ് പലര്‍ക്കുമിഷ്ടം. എന്നാല്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കിട്ടാറില്ല എന്നുള്ള പരാതിയും കേള്‍ക്കാറുണ്ട്. തങ്ങള്‍ക്ക് പറ്റുന്ന അമളികള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈൻ ഡെലിവറി ആപ്പായ ആമസോണ്‍ വഴി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് ടൈല്‍സ് കഷ്ണമാണെന്നുള്ള വീഡിയോയാണ് വൈറലായി മാറുന്നത്. ആമസോണില്‍ നിന്നും രണ്ട് ലക്ഷം രൂപയുടെ സാംസങിന്റെ സ്മാര്‍ട് ഫോണ്‍ വാങ്ങിയ യുവാവിനാണ് ടൈല്‍സ് കഷ്ണം ലഭിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവാവ് തനിക്കുണ്ടായ ഈ ദുരനുഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഒക്ടോബര്‍ 14ന് സാംസങ് ഗാലക്സി Z ഫോള്‍ 7 ഫോണിനാണ് പ്രേമാനന്ദ് ആമസോണ്‍ ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കിയത്. ‘‘ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 1.87 ലക്ഷം രൂപയും അടച്ചു. ദീപാവലിക്ക് തലേ ദിവസം വൈകുന്നേരം കാത്തിരുന്ന ഫോണ്‍ എത്തി. തുറന്നതും പക്ഷേ ഞാന്‍ ഞെട്ടിപ്പോയി. ദീപാവലി ആഘോഷിക്കാന്‍ നിന്ന ഞാന്‍ സങ്കടം കൊണ്ട് ഇല്ലാതെയായി. ഭംഗിയായി പാക്ക് ചെയ്ത ടൈല്‍സ് കഷ്ണമാണ് പാക്കറ്റിലുണ്ടായിരുന്നത്...’’ പ്രേമാനന്ദ് കുറിച്ചു. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്.
ടൈല്‍സ് കഷ്ണം കയ്യില്‍ കിട്ടിയതും നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പ്രേമാനന്ദ് പരാതി നല്‍കി. ഒട്ടും വൈകാതെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി പരാതി കൊടുത്തു. പൊലീസും സൈബര്‍ പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് 1.87 ലക്ഷം രൂപയും ആമസോണ്‍ റീഫണ്ട് ചെയ്തു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പൈസ കൂടുതല്‍ കൊടുക്കേണ്ട സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് പോകരുതെന്നും നേരിട്ട് പരിശോധിച്ച്‌ ഉറപ്പ് വരുത്തി മാത്രം വാങ്ങണമെന്നുമാണ് പലരും കമന്റുകളില്‍ കുറിക്കുന്നുണ്ട്.

Ads by Google
Friday 31 Oct 2025 06.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW