Thursday, March 12, 2026 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 05.01 PM

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി ; ഫ അമ്മാവനെ കൂട്ടിക്കൊണ്ട് പോയി മർദിച്ച് കൊലപ്പെടുത്തി 26കാരന്‍

ഇയാളുടെ സഹോദരിയുടെ മകനായ ഗണേഷ് രമേശ് പൂജാരിയാണ് കേസിലെ പ്രതി.
murder, arrest

മഹാരാഷ്ട്രയിൽ അമ്മാവനെ കൊലപ്പെടുത്തിയ 26കാരന്‍ പിടിയില്‍. മുംബൈയിലെ ഗോരേഗാവിൽ താമസിക്കുന്ന മാരിയപ്പ രാജുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാളുടെ സഹോദരിയുടെ മകനായ ഗണേഷ് രമേശ് പൂജാരിയാണ് കേസിലെ പ്രതി.

ഗണേഷ് രമേശ് പൂജാരിയുടെ ഭാര്യയുടെ പ്രസവത്തിനായി ഇവ‌ർ താനെയിലെ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയിൽ വെച്ച് ഇവർക്കിടയിൽ വലിയ ത‌‌‍‍‌ർക്കമുണ്ടായി.

ത‌ർക്കം എന്തിന്റെ പേരിലാണെന്നത് ഇപ്പോഴും വ്യക്തമല്ല. പ്രതി 40 വയസുകാരനായ അമ്മാവന്റെ തല ആശുപത്രിയുടെ പടിയിൽ പിടിച്ച് ഇടിക്കുകയും ക്രൂരമായി മ‌ർദിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. രമേഷ് അമ്മാവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് വിവരം ലഭിച്ചതിനെത്തുടർന്ന് പൂജാരിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW