-->
തിരുവനന്തപുരം: വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിന് തിരുവനന്തപുരം നേമത്ത് അമ്മയെ മദ്യലഹരിയില്‍ മകന്‍ പൊട്ടിയ കുപ്പിച്ചില്ലുകൊണ്ട് കഴുത്തറുത്ത് കൊന്നു. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്.
മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം.
അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു.
സ്ഥിരം മദ്യപാനിയാണ് അജയകുമാറെന്നാണ് വിവരം. മുന്‍ സൈനികനാണ് അജയകുമാര്‍.