Saturday, March 14, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 09.00 PM

"ബ്രേക്കപ്പായി, ജോലിയില്‍ ശ്രദ്ധിക്കാൻ പറ്റുന്നില്ല..." ; ജെൻ സി ജീവനക്കാരന്റെ അവധി അപേക്ഷയിലെ കാരണം കണ്ട് ഞെട്ടി സിഇഒ ;വൈറൽ പോസ്റ്റ്

uploads/news/2025/10/808173/1000606933.jpg
Viral leave application from employee (Image Source:X)

ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് അവധിയെടുക്കാൻ എന്നുള്ളത് ഒരു പതിവ് ശൈലിയാണ്. ജോലിയിൽ നിന്ന് അവധിയെടുക്കാൻ എല്ലാവർക്കും ഒരു ത്വരയുണ്ട്. പലപ്പോഴും കള്ളം പറഞ്ഞു പോലും ചിലർ അവധിയെടുക്കാറുണ്ട്.
മിക്കവരും അവധിക്കുള്ള കാരണങ്ങളായി പറയുന്നത് രോഗമോ, അത്യാവശ്യ യാത്രയോ, കുടുംബപരമായ കാര്യങ്ങളോ ഒക്കെയായിരിക്കും.
എന്നാൽ ഇപ്പോഴിതാ ഒരു ജെൻ സി ജീവനക്കാരൻ അവധിക്ക് നൽകിയ കാരണം കേട്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ ജീവനക്കാരന്റെ അവധി അപേക്ഷ കണ്ട് അക്ഷരാർത്ഥത്തില്‍ ഞെട്ടിയത് സിഇഒആണ്. 'ബ്രേക്കപ്പ് ആയതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടുണ്ട്, ജോലിയില്‍ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതിനാല്‍ ഒരാഴ്ച അവധി വേണം' എന്നായിരുന്നു അപേക്ഷയിലെ ഉള്ളടക്കം.
"ഹലോ സർ, എനിക്ക് അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി. അതുകൊണ്ട് ജോലിയില്‍ ശ്രദ്ധിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു ചെറിയ ഇടവേള ആവശ്യമാണ്. ഞാൻ ഇന്ന് വർക്ക് ഫ്രം ഹോം ആണ്. അതിനാല്‍ 28 മുതല്‍ 8 വരെ അവധി എടുക്കാൻ ആഗ്രഹിക്കുന്നു..." എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം. ഗുരുഗ്രാം ആസ്ഥാനമായുള്ള 'നോട്ട് ഡേറ്റിങ്' കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിംഗ് ആണ് തനിക്ക് ലഭിച്ച വ്യത്യസ്തമായ അവധിയുടെ സ്‌ക്രീൻഷോട്ട് എക്‌സില്‍ പങ്കുവെച്ചത്. "ഇന്നലെ എനിക്ക് ലഭിച്ച ഏറ്റവും സത്യസന്ധമായ അവധി അപേക്ഷയാണിത്. ജെൻ സി ഫില്‍ട്ടറുകള്‍ ഉപയോഗിക്കാറില്ല.." എന്ന ക്യാപ്ഷൻ നൽകി ജസ്വീർ സിംഗ് എക്‌സിൽ പങ്കുവെച്ച സ്‌ക്രീൻഷോട്ട് കണ്ട് കാഴ്ചക്കാരും ഞെട്ടിയിട്ടുണ്ട്.
പങ്കിട്ട് നിമിഷങ്ങള്‍ക്കകം പോസ്റ്റ്‌ വൈറലായതോടെ, കമന്റുകളും വന്നു. സിഇഒ അവധി അനുവദിച്ചോ എന്നായിരുന്നു പലരുടെയും ചോദ്യം. 'ഉടൻതന്നെ അവധി അനുവദിച്ചു..' എന്ന് സിഇഒയുടെ മറുപടിയും നൽകി. ഈ മറുപടിയും സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നുണ്ട്.

ജീവനക്കാരൻ തന്റെ മാനസികാവസ്ഥ തുറന്നുപറഞ്ഞതിലെ സത്യസന്ധതയും, അതിനോട് സിഇഒ പുലർത്തിയ മനുഷ്യത്വപരമായ സമീപനവുമാണ് കാഴ്ചക്കാർ ഏറ്റെടുത്തത്.
ജെൻ സി തലമുറ ജോലിസ്ഥലങ്ങളില്‍ അവരുടെ പുതിയ സമീപനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടുകയാണ്. മാനസികാരോഗ്യവും, ജോലിയും, വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഈ തലമുറ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വികാരങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും തുറന്നു സംസാരിക്കാൻ ഇവർ മടികാണിക്കാറില്ല.

Ads by Google
Wednesday 29 Oct 2025 09.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW