Thursday, March 12, 2026 Last Updated 28 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 05.10 PM

നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ആളില്ലാത്ത വീട്ടിൽ മോഷണശ്രമം

ഇയാൾ നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്ത് വരികയായിരുന്ന.
tamilnadu, native, arrest

കോട്ടയം നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍ . തമിഴ്നാട് വിരുതാചലം നെയ് വേലി സ്വദേശി വീരമണി (50) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയാണ് വീരമണി. ഇയാൾ നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്ത് വരികയായിരുന്ന.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ നിസാറിൻ്റെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപത്തുള്ള ഒഴിഞ്ഞു കിടന്നിരുന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് ഇയാള്‍ അകത്ത് കയറാൻ ശ്രമിച്ചത്.

ശബ്ദം കേട്ട് എത്തിയ നാട്ടുകാരെ കണ്ടതോടെ മോഷ്ടാവ് വീടിന്റെ ടെറസിലേക്കു കയറി ഒളിച്ചു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW