Thursday, March 19, 2026 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 04.31 PM

ശിവന്‍കുട്ടിയുടേതല്ല, എഐവൈഎഫ് കത്തിച്ചത് ഇടതുപക്ഷ മുന്നണിയുടെ കോലം: ഇപി ജയരാജന്‍

ep jayarajan

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിക്കെതിരെ പ്രതിഷേധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് അതിനെതിരെ പ്രതികരിക്കുന്നത് ഇടതുപക്ഷമാണ്. അതിന്റെ ശക്തികേന്ദ്രമാണ് കേരളം. ആ കേരളത്തിലുണ്ടാകുന്ന പോറലുകള്‍ കേരളത്തിലെ ജനങ്ങളെ മാത്രമല്ല ഇന്ത്യയിലെ വര്‍ഗീയ വിരുദ്ധ ശക്തികളെയും വല്ലാതെ ഉത്കണ്ഠപ്പെടുത്തും. അത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ പാര്‍ട്ടികളും നല്ല രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം. ഉള്ള കാര്യങ്ങളെല്ലാം പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അങ്ങനെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂവെന്നും ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവേദിയിലേക്ക് ഇത്തരം വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് ദോഷം ചെയ്യും അത് ഓരോരുത്തരും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്. കണ്ണൂരില്‍ എഐവൈഎഫ് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചത് തെറ്റാണ്. ഇവിടെ കോലം കത്തിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെതാണ്. ഇവിടെ അവരുടെ കോലമാണോ കത്തിക്കേണ്ടതെന്നും ജയരാജന്‍ ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW