Thursday, March 19, 2026 Last Updated 22 Min 47 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Mar 2026 11.46 PM

പാര്‍ട്ടിക്കതീതമായ സുഹൃത്‌ബന്ധം; തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി സി.പി. ജോണിന്റെ ഫോട്ടോഷൂട്ടിന്‌ സുരേഷ്‌ കുറുപ്പ്‌

uploads/news/2026/03/830951/k10.jpg

കോട്ടയം: പാര്‍ട്ടിക്കതീതമായ സുഹൃത്‌ബന്ധവുമായി തെരഞ്ഞെടുപ്പ്‌ ഫോട്ടോഷൂട്ട്‌ വേളയില്‍ സുരേഷ്‌ കുറുപ്പ്‌. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയും സി.എം.പി നേതാവുമായ സി.പി. ജോണിന്റെ പോസ്‌റ്റര്‍ ഫോട്ടോഷൂട്ടിനാണ്‌ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ്‌ സുരേഷ്‌ കുറുപ്പെത്തിയത്‌. ചങ്ങനാശേരിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഷൂട്ടിങ്‌.

സുരേഷ്‌ കുറുപ്പ്‌ മത്സരിച്ചപ്പോഴെല്ലാം പോസ്‌റ്ററും മറ്റും തയാറാക്കിയിരുന്ന കോട്ടയത്തെ സ്‌ഥാപനമാണ്‌ സി.പി. ജോണിന്റെ പോസ്‌റ്റര്‍ തയാറാക്കുന്നത്‌. ഈ സ്‌ഥാപനത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ ഫോട്ടോഷൂട്ടിലാണ്‌ സുരേഷ്‌ കുറുപ്പും പങ്കാളിയായത്‌. കഴിഞ്ഞ 17 നു വൈകുന്നേരം അഞ്ചുമുതല്‍ രാത്രി ഒന്‍പതര വരെ നീണ്ടുനിന്ന ഷൂട്ടിങ്ങില്‍ നിര്‍ദേശങ്ങള്‍ നല്‍കി സുരേഷ്‌ കുറുപ്പും ഒപ്പമുണ്ടായിരുന്നു.

1984 ല്‍ എസ്‌.എഫ്‌.ഐ സംസ്‌ഥാന പ്രസിഡന്റായിരുന്ന സമയത്താണ്‌ കോട്ടയത്തുനിന്ന്‌ സുരേഷ്‌ കുറുപ്പ്‌ ആദ്യമായി പാര്‍ലമെന്റിലേക്കു മത്സരിക്കുന്നത്‌. അന്ന്‌ സംഘടനയുടെ സംസ്‌ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണാണ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ അന്ന്‌ സുരേഷ്‌ കുറുപ്പിന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങി. യുവത്വത്തിന്റെ പ്രസരിപ്പില്‍ അക്ഷരനഗരി അക്ഷരാര്‍ത്ഥത്തില്‍ ചുവന്നെന്നാണ്‌ സി.പി.എം അന്നു വിലയിരുത്തിയത്‌.

അവിഭക്‌ത കേരളാ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന സ്‌കറിയ തോമസിനെയാണ്‌ ആ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ കുറുപ്പ്‌ തറപറ്റിച്ചത്‌. വിദ്യാര്‍ഥിപ്രസ്‌ഥാനമായ എസ്‌.എഫ്‌.ഐയിലൂടെയാണ്‌ കുറുപ്പും ജോണും അടുത്ത സുഹൃത്തുക്കളായത്‌. 1986 ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ്‌ എം.വി. രാഘവന്‍ പാര്‍ട്ടിബന്ധം ഉപേക്ഷിച്ച്‌ സി.എം.പി. രൂപീകരിച്ചപ്പോള്‍ സി.പി. ജോണും അതിന്റെ ഭാഗമായി. എന്നാല്‍ അതിനുശേഷവും ഉറ്റ സൃഹൃത്തുക്കളായിത്തന്നെ ഇരുവരും തുടര്‍ന്നു. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണുള്ളത്‌. സുരേഷ്‌ കുറുപ്പിന്റെ നിര്‍ദേശപ്രകാരം സി.പി. ജോണ്‍ കളര്‍ ഷര്‍ട്ടിലും ഫോട്ടോഷൂട്ട്‌ നടത്തി.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW