-->
വളർത്തുനായയ്‌ക്കൊപ്പമുളള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നടി കീർത്തി സുരേഷ്. രാവിലെ യോഗ ചെയ്യുന്നതിനിടയിൽ നായക്കുട്ടി ശലം ശചയ്യുന്ന ക്യൂട്ട് വീഡിയോയാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്. 0.5 സെക്കൻഡ് സമാധാനത്തോടെ ഇന്നത്തെ ദിവസം ആരംഭിച്ചു എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
കീർത്തി യോഗ ചെയ്യുന്നതിനിടയിൽ മുഖത്തും ദേഹത്തുമെല്ലാം കയറിയിരിക്കുന്ന നായക്കുട്ടിയെ വീഡിയോയിൽ കാണാം. വളരെ സ്‌നേഹത്തോടെയാണ് കീർത്തി നായക്കുട്ടിയോട് പെരുമാറുന്നത്. ഒടുവിൽ യോഗ നിർത്തി നായക്കുട്ടിയെ കെട്ടിപ്പിടിച്ച് തലോടുന്നതും വീഡിയോയിൽ കാണാം.