-->
കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷമാക്കി നടി കീര്‍ത്തി സുരേഷ്. ആഘോഷത്തിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവ് ആന്റണി തട്ടിലിനും, ചേച്ചി രേവതിക്കും, അവരുടെ ഭര്‍ത്താവിനും മുത്തശ്ശിയ്ക്കും വീട്ടിലെ വളര്‍ത്തുനായ അര്‍ജുനുമൊപ്പമായിരുന്നു കീര്‍ത്തിയുടെ ഇത്തവണത്തെ പൊങ്കല്‍ ആഘോഷം. പൊങ്കല്‍ വെച്ചതിന്റെയും സദ്യ കഴിച്ചതിന്റെയുമൊക്കെയുളള വിശേഷങ്ങള്‍ കീര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.
നിങ്ങള്‍ വീട്ടിലായിരിക്കുപ്പോള്‍ എപ്പോഴും വീട് മധുരമേറിയ വീടായിരിക്കും. സക്കരൈ പൊങ്കല്‍ പോലെ മാധുര്യമേറിയതായിരുന്നു ഇത്തവണത്തെ പൊങ്കല്‍. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ പൊങ്കല്‍, മകരസംക്രാന്തി, ലോഹ്രി ആശംസകള്‍. എന്നാണ് കീര്‍ത്തി കുറിച്ചത്. ഒരു മുഴുവന്‍ സദ്യ കഴിച്ചതിന് ശേഷം അര്‍ജുന് (വളര്‍ത്തുനായ) ഒപ്പമുളള ഒന്‍മ്പതാമത്തെ ചിത്രം നിര്‍ബന്ധമാണ് എന്ന അടിക്കുറിപ്പും ഉണ്ട്. അര്‍ജുന്റെ വയറ്റില്‍ ചാഞ്ഞ് കിടന്നുഞങ്ങുന്ന ചിത്രമാണത്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളറിയിച്ചെത്തുന്നത്.