Saturday, March 14, 2026 Last Updated 50 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.42 AM

എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊളളാമെന്നോ? ആരാധകന്റെ കമന്റിന് മറുപടിയുമായി കീര്‍ത്തി

keerthy-suresh
photo-www.instagram.com/keerthysureshofficial/

മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. അവാർഡ് നേട്ടത്തിന് പിന്നാലെ കീർത്തി സുരേഷിന്റെ രസകരമായ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചുവന്ന സാരിയിൽ അതിമനോഹരിയായാണ് കീർത്തി അവാർഡ് ദാനചടങ്ങിന് എത്തിയത്. മുടിയിൽ മുല്ലപ്പൂ വച്ച് ഭം​ഗിയായി അലങ്കരിക്കുകയും ചെയ്തിരുന്നു.

ഒരുങ്ങിയിറങ്ങിയ കീർത്തിയെ കണ്ട് ഒരു ആരാധകൻ പറഞ്ഞ കമന്റിനാണ് കീർത്തി രസകരമായ മറുപടി നൽകിയിരിക്കുന്നത്. 'നല്ല ഭം​ഗിയുള്ള പൂവ് ആണല്ലോ' എന്നായിരുന്നു കീർത്തിയെ അഭിനന്ദിച്ച് ആരാധകൻ പറഞ്ഞത്. 'എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ ?. എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ'.- എന്നായിരുന്നു ഇതിന് കീർത്തിയുടെ മറുപടി.

നടിയുടെ നിഷ്കളങ്കമായ പറച്ചിലും ചിരിയുമാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ചുവപ്പ് നിറത്തിലെ സാരിയിലുള്ള കീർത്തിയുടെ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. അവാർഡ് വാങ്ങിയതിന് പിന്നാലെ കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരികമായ കുറിപ്പും വൈറലായിരുന്നു.

'എന്റെ ആദ്യത്തെ സംസ്ഥാന അവാർഡിന് തമിഴ്നാട് സർക്കാരിനോട് ഞാൻ നന്ദി അറിക്കുന്നു. ഈ അവസരം നൽകിയ സംവിധായകനോടും തുടർച്ചയായി പിന്തുണ നൽകിയ സഹപ്രവർത്തകർക്കും അണിയറപ്രവർത്തകർക്കും എന്റെ ടീമിനും നന്ദി. ഒപ്പം എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ സ്നേഹവും ആശംസയും അറിയിക്കുന്നു'.- കീർത്തി സുരേഷ് കുറിച്ചു.

പാമ്പ് സട്ടൈ എന്ന ചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയത്. ചിത്രത്തിൽ വേണി എന്ന കഥാപാത്രമായാണ് കീർത്തി എത്തിയത്. റിവോൾവർ റിതയാണ് കീർത്തിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. തോറ്റം ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW