Saturday, March 14, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 02.49 PM

എന്നോട് കളിക്കാന്‍ നില്‍ക്കരുത്; പഞ്ച് ചെയ്ത് കരുത്തു കാട്ടി കീര്‍ത്തി; വീഡിയോ പങ്കുവെച്ച് താരം

-keerthy-suresh
photo-www.instagram.com/keerthysureshofficial/

കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഒരു പ്ലേ സോണില്‍ വെച്ച് പഞ്ചിങ് മെഷീനില്‍ ശക്തമായ പഞ്ച് നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വെറും ലുക്കിലല്ല, കാര്യമായ കരുത്തും തനിക്കുണ്ടെന്ന് തെളിയിക്കുകയായിരുന്നു കീര്‍ത്തി.

ചുവപ്പ് നിറത്തിലുളള വസ്ത്ര, ധരിച്ച് അതീവ സന്തോഷവതിയായി കാണപ്പെട്ട കീര്‍ത്തി, മുഴുവന്‍ ഊര്‍ജവും സംഭരിച്ച് പഞ്ചിങ് മെഷീനിലേക്ക് ശക്തിയായി ഇടിക്കുന്നതാണ് വീഡിയോയിലുളളത്. ധുരന്ധര്‍ എന്ന ചിത്രത്തിലെ ഹിറ്റ് ബിജിഎമ്മിനൊപ്പമാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതാണ് എന്നോട് കളിക്കാന്‍ നില്‍ക്കരുത് എന്ന് പറയുന്ന മുഖം എന്ന രസകരമായ അടിക്കുറിപ്പോടെയാണ് കീര്‍ത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW