Thursday, March 12, 2026 Last Updated 55 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.07 PM

മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനൊരുങ്ങി ഖത്തർ മലയാളികൾ

uploads/news/2025/10/808123/gulf-news.gif

ദോഹ:ഗൾഫ്സന്ദർശനത്തിന്റെഭാഗമായി ഒക്ടോബർ 30ന് വ്യാഴാഴ്ച ഖത്തറിൽ എത്തുന്നമുഖ്യമന്ത്രി പിണറായി വിജയനെവരവേൽക്കാ നൊരുങ്ങിമലയാളിസമൂഹം.12 വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി തങ്ങളെ നേരിൽ കാണാ നെത്തുന്നതിന്റെ ആവേശത്തിലാണ് ഖത്തർ മലയാളികൾ.ലോകകേരള സഭയുടെയുംമലയാളം മിഷൻഖത്തർ സംസ്കൃതിചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മലയാളോത്സവത്തിൽ മുഖ്യമന്ത്രിയോടൊപ്പം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും.

ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന മലയാളോത്സവം പ്രൗഡഗംഭീരമാക്കാൻ വിവിധ മലയാളി സംഘടനാ പ്രതിനിധികളടങ്ങിയ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽവി പുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അൽ ഖോർ, വക്ര, ഉം സലാൽ, ഇൻഡസ്ട്രിയൽ ഏരിയ, മിസൈദ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികൾക്കായി വാഹന സൗകര്യങ്ങളും ഒരുക്കിയതായി സംഘാട കർ പറഞ്ഞു.ഒക്ടോബർ 30-ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവംമുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,ഇന്ത്യൻ അംബാസഡർ വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്IAS,മലയാളോത്സവംമുഖ്യരക്ഷാധികാരിപദ്മശ്രീ ഡോ. എം. എ. യൂസഫ് അലി എന്നിവർ ചടങ്ങിൽ സാന്നിധ്യംവഹിക്കും.

ചെണ്ടമേളം, നൃത്തനൃത്യങ്ങൾ, സംഗീത നിശകൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾഅരങ്ങേറും.കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ അതത് ജില്ലയിലെ സംഘടനകൾ ഒരുക്കും.ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽസംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി. വി. റപ്പായി, ജനറൽ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഇ. എം. സുധീർ, സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ. ആർ., ഷൈനി കബീർ, ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, സമീർ സിദ്ദിഖ്, അഹമ്മദ് കുട്ടിഅറളയിൽ, ഷഹീൻ മുഹമ്മദ് ഷാഫി, അബ്ദുൽ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW