-->
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്പോർട്സ് കാർണിവലിന് തുടക്കമായി. ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റ്കെ.വി. അബ്ദുൽ കരീം ഹാജി ഉൽഘാടനംചെയ്തു.
പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും ഇത്തരം കായിക, സാംസ്കാരിക സംഗമങ്ങൾ ഒത്തുചേരലിന്റെയും സഹോദരഭാവത്തിന്റെയും മികച്ച ഉദാഹരണമാണെന്ന്കരീം ഹാജി പറഞ്ഞു. പ്രസിഡന്റ് ടി.കെ. ഷമീർ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ചെയർമാൻ എ.വി. അബ്ദുൽ ജലീൽ, ട്രഷറർ മുനീർ സുലൈമാൻ, സെക്രട്ടറി ശറഫുദ്ധീൻ, സ്പോർട്സ് കോ-ഓർഡിനേറ്റർ അഷ്‌റഫ് പി.എ. നസർ എന്നിവർ നേതൃത്വം നൽകി.മികച്ച പ്രകടനം കാഴ്ചവെച്ച
ഫസ്റ്റ് പ്ലേസ്: ഷമീർ പി.വി. & സിറാജ്, സെക്കൻഡ് പ്ലേസ്: ഫഹദ് & ആശിഖ്, തേർഡ് പ്ലേസ്: നസർ പി.എ. & ഫൈസൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
കായികോത്സവത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, കുട്ടികൾക്കായുള്ള വിവിധ സ്പോർട്സ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഷഫീക് അറക്കൽ