Saturday, March 14, 2026 Last Updated 22 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 02.13 PM

തനിച്ചുള്ള താമസവും ജോലിയിലെ ആവര്‍ത്തന വിരസതയും മടുപ്പിച്ചു: രാത്രിയില്‍ കാബ് ഡ്രൈവര്‍മാരായി ബംഗളൂരു എഞ്ചീനിയര്‍മാര്‍

bengaluru, engineers, cab, driver

ബംഗളൂരുവിലെ കോര്‍പറേറ്റ് ജീവിതം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. കാരണം മികച്ച ശമ്പളമുള്ള ജോലിയും ബെംഗളുരു നഗരത്തിന്റെ വേഗതയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ബെംഗളുരുവില്‍ കുടിയേറുന്നവര്‍ക്ക് ആദ്യകാലത്ത് രസകരമായി തോന്നുമെങ്കിലും കാലക്രമേണ തനിച്ചുള്ള താമസവും ജോലിയിലെ ആവര്‍ത്തനവിരസതയും മനസ്സുമടുപ്പിക്കും. ഈ വിരസതയില്‍നിന്ന് പുറത്തുകടക്കാനായി പലരും കണ്ടെത്തിയിരിക്കുന്ന ഹോബിയാണ് കാബ് െ്രെഡവിങ്.

പകല്‍ സമയത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും രാത്രി കാലങ്ങളില്‍ കാബ്​ ഡ്രൈവറും. ഇതിനായി കാബ് ആപ്പായ നമ്മ യാത്രിയില്‍ പലരും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ശമ്പളത്തിനുപുറമേ പോക്കറ്റ് മണിയും സമ്പാദിക്കാം, ബോറടിയും മാറ്റാം. ഉപജീവനമാര്‍ഗം കാബ് െ്രെഡവിങ് അല്ലാത്തതിനാല്‍ ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലിക്ക് പോയാല്‍ മതി. ഓരോ യാത്രയിലും ഓരോ പുതിയ ആളെ പരിചയപ്പെടുകയും ചെയ്യാം.

എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തിപരമായി തനിക്ക് ധാരണയൊന്നുമില്ലെന്ന് ഓല ഊബര്‍ െ്രെഡവേഴ്‌സ് അസോസിയേഷന്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ചീഫ് തന്‍വീര്‍ പാഷ പറയുന്നു. ടെക്കികള്‍ പൊതുവെ യൂണിയന്‍ വഴിയല്ല രജിസ്റ്റര്‍ ചെയ്യുന്നത്, അവര്‍ക്ക് യൂണിയന്റെ പിന്തുണയുടെ ആവശ്യമില്ല. പ്രധാന വരുമാനമാര്‍ഗത്തിനൊപ്പം കൂടുതല്‍ പണസമ്പാദനത്തിനും മറ്റുമായി അവര്‍ ജോലി ചെയ്യാനിറങ്ങുന്നതിന്റെ പ്രോത്സാഹിപ്പിക്കുന്നു. നല്ല സേവനമാണ് അവര്‍ കാഴ്ചവയ്ക്കുന്നതെങ്കില്‍ അവരെ എല്ലായ്‌പ്പോഴും സ്വാഗതവും ചെയ്യും. പാഷ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW