Saturday, March 14, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 04.31 PM

‘‘അനുവിന് എന്നോടൊരു ക്രഷ് ഉണ്ട്; ആഗ്രഹിച്ച ആണ്‍കുട്ടിയെ കിട്ടിയില്ലെങ്കില്‍ അയാള്‍ക്കെതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിനുണ്ട്...’’ ആര്യന്‍

ബിഗ് ബോസ് ഹൗസില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തായത് ആര്യനായിരുന്നു. ഇപ്പോഴിതാ പുറത്തു വന്നതിന് ആര്യന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Aryan, Anumol, Big Boss malayalam season 7
Aryan about anumol in bigboss (Image Source: Youtube)

ബിഗ് ബോസ് മലയാളം സീസണുകൾ എന്നും വാർത്തകളിൽ ഇടം പിടിക്കാറുള്ളതാണ്. മത്സരാർത്ഥികൾ തമ്മിലുള്ള സ്നേഹവും അടികൂടലും പാരവയ്ക്കലും പിണക്കവുമെല്ലാം റേറ്റിംഗ് കൂട്ടാൻ കാരണങ്ങൾ ആകാറുണ്ട്.ഇത്തവണത്തെ സീസണും കാഴ്ചക്കാർക്ക് ഒരുപാട് വൈറൽ എപ്പിസോഡുകൾ നൽകിയതാണ്.
മത്സരാർത്ഥികളുടെ എവിക്ഷൻ എപ്പിസോഡാണ് മിക്കപ്പോഴും റേറ്റിംഗിൽ മുന്നിലെത്താറുള്ളത്. പുറത്തു വന്ന ശേഷം ഇവർ കൊടുക്കുന്ന അഭിമുഖങ്ങളും വൈറൽ ആയി മാറാറുണ്ട്. ബിഗ്ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിക്കാൻ ഇനി വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ വെറും എട്ട് മത്സരാർത്ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ആര്യൻ ഹൗസിൽ നിന്ന് പുറത്ത് പോയത്.
ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ആര്യന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. അനുവിന് തന്നോട് വിരോധം തോന്നാനുള്ള കാരണം എന്താണെന്ന് ആര്യൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അനുവിന് തന്നോട് ക്രഷള്ളുതായി തോന്നിയിട്ടുണ്ടെന്നും ആഗ്രഹിച്ച ആണ്‍‌കുട്ടിയെ കിട്ടിയില്ലെങ്കില്‍ അയാളെ ഇല്ലാതാക്കാം അല്ലെങ്കില്‍ അയാള്‍ക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ആര്യന്‍ പറയുന്നു.
‘‘അനുമോളുമായി ഞാൻ ഇടയ്ക്ക് സൗഹൃദത്തിലാകും, ഇടയ്ക്ക് എതിരാളിയാകും. എന്നാല്‍ അനുമോളുമായി ഞാൻ അധികം വഴക്ക് കൂടാൻ പോകാറില്ല.
ഇതിനു കാരണവും ഉണ്ട്. അനുവിന് പുറത്ത് നല്ല പിആർ സപ്പോർട്ടുണ്ട്. ഇത് പേടിച്ചാണ് താൻ അധികം എതിർത്ത് സംസാരിക്കാൻ പോകാതിരുന്നത്. പിആറിന്റെ കാര്യത്തില്‍ അനുമോളെ പേടിയില്ലാത്ത ആരും ഇല്ല. എന്ത് തെറ്റ് ചെയ്താലും പുറത്ത് വരുമ്പോൾ അത് ശരിയാണെന്ന രീതിയിലാണ് പിആർ അവതരിപ്പിക്കുന്നത്.
അനുവിന് എന്നോട് പ്രത്യേക ഇഷ്ടമുണ്ട്. എനിക്ക് തന്നെ അത് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. സ്കൂള്‍ സമയത്തൊക്കെ പ്രണയം വന്നാല്‍ നമുക്ക് ഒരു ചിന്തവരും. ആഗ്രഹിച്ച ആണ്‍‌കുട്ടിയെ കിട്ടിയില്ലെങ്കില്‍ അയാളെ ഇല്ലാതാക്കാം അല്ലെങ്കില്‍ അയാള്‍ക്ക് എതിരെ നീങ്ങാമെന്ന സൈക്കോളജി അനുവിന് ഉള്ളതായി തോന്നി.
ഇടയ്ക്ക് വഴക്കിടാനും സ്നേഹം കാണിക്കാനും അനുമോള്‍ തന്റെടുത്ത് വരുമായിരുന്നു. തന്നോട് സ്നേഹം കാണിക്കുമ്പോൾ താൻ അത് സ്വീകരിച്ചിട്ടുണ്ടെന്നും പക്ഷെ കുറ്റം പറഞ്ഞാല്‍ അത് സ്നേഹമായി എടുക്കാൻ കഴിയില്ലല്ലോ. അതുപോലെ ഗോസിപ്പ്സ് ഉണ്ടാക്കാൻ താല്‍പര്യമുള്ളയാളാണ് അനുമോളെന്ന് തോന്നിയിട്ടുണ്ട്.... ’’ ആര്യൻ പറ‍ഞ്ഞു. പുറത്തായതിനു ശേഷം ഏഷ്യനെറ്റിന്റെ ലൈൻ കട്ട് പ്രോഗ്രാമില്‍ സംസാരിക്കവെയായിരുന്നു ആര്യന്റെ പ്രതികരണം. ആര്യന്റെ വാക്കുകള്‍ അനുമോളുടെ ആരാധകരും മറ്റ് കാഴ്ച്ചക്കാരും ഏറ്റെടുക്കുന്നുണ്ട്.

Ads by Google
Monday 27 Oct 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW