-->
അതിരുകളില്ലാത്ത പ്രണയവുമായി ആദില നസ്റിനും ഫാത്തിമ നൂറയും ബിഗ് ബോസ് സീസണ്‍ സെവനിലേക്ക് മത്സരാര്‍ത്ഥികളായി എത്തിയപ്പോള്‍ ആദ്യം പ്രേക്ഷകരൊന്ന് അമ്പരന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആ വീട്ടിലേക്കെത്തിയ ഒരു ലെസ്ബിയൻ കപ്പിള്‍സാണിവര്‍. പക്ഷേ അവിടെയെത്തി കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ആദിലയ്ക്കും നൂറയ്ക്കും സാധിച്ചു. വലിയ കോലാഹലങ്ങളില്ലാതെ എന്നാല്‍ മികച്ച ഗെയിം സ്പിരിറ്റ് കാഴ്ച വെച്ചാണ് ഇരുവരും അവസാന എപ്പിസോഡുകളില്‍ വരെ മുന്നേറിയത്.
ബിഗ് ബോസ് കഴിഞ്ഞതോടെ ഇരുവര്‍ക്കും ഒരുപാട് ആരാധകരെയും കിട്ടി. സോഷ്യല്‍ മീഡിയ വഴി ആരാധകരില്‍ പലരും ഇവരോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഫാൻ കരുത്തില്‍ തങ്ങളാണ് മുൻപില്‍ എന്ന് നിലയില്‍ ആദിലയുടേയും നൂറയുടേയും ആരാധകർ തമ്മില്‍ മത്സരം പോലും നടക്കുന്നുണ്ട്. ഇടയ്ക്കിടെ ലൈവിലെത്തി ആരാധകരുമായി വിശേഷങ്ങളും പങ്കിടാറുണ്ട് ഇരുവരും.
ഇപ്പോഴിതാ ലൈവില്‍ വന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നൂറ നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ആദിലയെ പ്രൊപ്പോസ് ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളോട് എന്താണ് നൂറയ്ക്ക് പറയാനുള്ളത് എന്ന ചോദ്യമാണ് നൂറ വായിക്കുന്നത്. ‘എനിക്കവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല, അവള്‍ എന്റേതായി കഴിഞ്ഞല്ലോ. അതുകൊണ്ട് പ്രൊപ്പോസ് ചെയ്തിട്ട് വലിയ കാര്യം ഒന്നും ഇല്ല...’ എന്നാണ് നൂറ പറയുന്ന മറുപടി. ബിഗ് ബോസിനു ശേഷം നൂറയ്ക്ക് ലഭിക്കുന്ന പ്രൊപ്പോസലുകള്‍ കണ്ട് ഞെട്ടുന്ന ആദിലയെ കുറിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ കമന്റ് ബോക്സുകളില്‍ നിറഞ്ഞെത്തുന്നത് ആദില ഫാൻസ് ആണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഈ കപ്പിള്‍സ് പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.
കഴിഞ്ഞ ദിവസം റെനാ ഫാത്തിമ, നോറ എന്നിവർക്കൊപ്പം കോഴിക്കോട് അടിച്ചുപൊളിക്കുന്ന നൂറയുടേയും ആദിലയുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഡാൻസും തമാശയും എല്ലാമായി ഫുള്‍ വൈബിലായിരുന്നു നാല് പേരും. ബിഗ് ബോസ് ഹൗസില്‍ വെച്ച് നൂറയും റെനയും തമ്മില്‍ വലിയ ഫൈറ്റ് ഉണ്ടായിരുന്നു. സെറിലാക് അമ്മായി എന്ന് വിളിച്ചാണ് റെനയെ നൂറ നേരിട്ടത്.
എന്നാല്‍ നൂറയ്ക്ക് മുൻപില്‍ പിടിച്ചു നില്‍ക്കാനാവാതെ ഒടുവില്‍ റെന കരയുന്ന അവസ്ഥ വരെയുണ്ടായി. ഈ സമയം നൂറ റെനയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും തന്റെ അനിയത്തിയെ പോലെയാണ് നീയെന്ന് പറയുകയുമെല്ലാം ചെയ്തിരുന്നു. ഇവര്‍ക്കിടയിലുണ്ടായിരുന്നതെല്ലാം ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണ് എടുത്തതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും.