Wednesday, March 11, 2026 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 11.05 AM

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടു ; പ്രമീളയ്‌ക്കെതിരെ ബിജെപിയില്‍ പടയൊരുക്കം: ഇങ്ങു പോരൂ...എന്ന് കോണ്‍ഗ്രസ്

uploads/news/2025/10/807789/prameela.gif

പാലക്കാട്: നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരേ ബിജെപിയില്‍ ശക്തമായ പടയൊരുക്കം നടക്കുമ്പോള്‍ എതിര്‍പാളയത്ത് എത്തിക്കാന്‍ ശക്തമായ ശ്രമവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതാണ് പ്രമീളയ്ക്ക് എതിരേ ബിജെപിയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് ബിജെപിയില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിലെ വിഭാഗീയത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതില്‍ ബിജെപി നേതൃത്വത്തിന് പ്രമീള ശശിധരന്‍ വിശദീകരണം നല്‍കിയിരുന്നു.

ജില്ലയിലെ വിഭാഗീയതയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്ത പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്റേത് ഗുരുതര വീഴ്ചയെന്ന് ബിജെപി വിലയിരുത്തല്‍. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ ബിജെപി വിലക്കിയിരുന്നു. ഓഗസ്റ്റില്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് രാഹുലിന് നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ ഇ കൃഷ്ണദാസ് കത്ത് നല്‍കിയിരുന്നു.

ലൈംഗീക ആരോപണ വിവാദങ്ങള്‍ ഉയര്‍ന്ന ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് രാഹുല്‍ പങ്കെടുത്ത പൊതു പരിപാടിയില്‍ ബിജെപി ഭരിക്കുന്ന നഗരസഭ ചെയര്‍പേഴ്സണ്‍ തന്നെ പങ്കെടുത്തത് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW