Friday, March 13, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 26 Oct 2025 11.48 AM

നിങ്ങളാണ് ഞങ്ങളുടെ മുഴുവന്‍ പ്രപഞ്ചം; അമ്മ സോണി റസ്ദാന് ജന്മദിനാശംസകളുമായി ആലിയയും ഷഹീനും

alia-bhatt
photo-www.instagram.com/aliaabhatt/

അമ്മ സോണി റസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള്‍ നേര്‍ന്ന് ആലിയ ഭട്ടും സഹോദരി ഷഹീന്‍ ഭട്ടും. ഞങ്ങളുടെ മുഴുവന്‍ പ്രപഞ്ചം എന്നാണ് ആലിയ അമ്മയെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുളള രണ്ട് മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ അമ്മ ബേര്‍ഡി.., നിങ്ങള്‍ ഞങ്ങളുടെ മുഴുവന്‍ പ്രപഞ്ചമാണ്. നിങ്ങള്‍ എല്ലാ ദിവസവും അത് പ്രകാശിപ്പിക്കുന്നു ’എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ആലിയ കുറിച്ചത്. പോസ്റ്റിനു താഴെ ഹൃദയ ഇമോജികള്‍ കമന്റായി സോണി കുറിച്ചിട്ടുണ്ട്.

‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്കും, കുടുംബത്തിന്റെ സിഇഒ, സിഎഫ്ഒ, എച്ച്ആര്‍ മേധാവി, മുഴുവന്‍ സമയ പ്രതിസന്ധി മാനേജ്‌മെന്റ് വകുപ്പ് എന്നിവര്‍ക്കും ജന്മദിനാശംസകള്‍, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ’എന്നായിരുന്നു അമ്മയുടെ ത്രോബാക്ക് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഷഹീന്‍ കുറിച്ചത്.

അതേസമയം, സോണിയെ അവസാനമായി കണ്ടത് ഓഗസ്റ്റില്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങിയ സോങ്സ് ഓഫ് പാരഡൈസിലാണ്. സബാഖ് ആസാദ്, സെയ്ന്‍ ഖാന്‍ ദുറാനി, ഷീബ ഛദ്ദ, താരുക് റെയ്ന, ശിശിര്‍ ശര്‍മ്മ, ലില്ലെറ്റ് ദുബെ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പത്മശ്രീ അവാര്‍ഡ് ജേതാവായ രാജ് ബീഗത്തിന്റെ സംഗീതം, ജീവിതം, യാത്ര എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുളള ചിത്രമാണിത്.

ശിവ് റാവൈല്‍ സംവിധാനം ചെയ്യുന്ന ആല്‍ഫയാണ് ആലിയയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഷര്‍വാരി, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈ.ആര്‍.എഫിന്റെ സ്‌പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രമാണിത് .2025 ഡിസംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. രണ്‍ബീര്‍ കപൂറും വിക്കി കൗശലും പ്രധാന വേഷങ്ങളിലെത്തുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ വാര്‍ ആന്‍ഡ് ലൗ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW