-->
സ്വര്‍ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി . പോറ്റിയുമായി അന്വേഷണം സംഘം ചെന്നൈ സ്മാർട് ക്രിയേഷൻസിൽ എത്തി. ഇന്ന് രാവിലെ 10. 20 യോടെ പ്രത്യേക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗലുരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തിയിരുന്നു. എസ്ഐയും സിഐയും അടങ്ങുന്ന 4 അംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗലുരുവിലെ ഹോട്ടലിൽ താമസിപ്പിച്ചായിരുന്നു തെളിവെടുപ്പ്.
കർണാടക പൊലീസിന്‍റെ കനത്ത സുരക്ഷാ വലയത്തിൽ നടന്ന എസ്ഐടി തെളിവെടുപ്പിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയത് കൊള്ളയടിച്ചതിന് സമാന തൂക്കം വരുന്ന സ്വർണ്ണം മാത്രമാണ്. ഇത് കോടതിയിൽ ഹാജരാക്കും. ഉണ്ണിൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30നാണ് അവസാനിക്കുക.