Thursday, March 12, 2026 Last Updated 38 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Jan 2026 09.56 AM

ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് എതിരേ പുതിയ കേസെടുത്തേക്കും ; ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് തടയാന്‍ എസ്ഐടി

uploads/news/2026/01/822677/unnikrishnan-potti.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് എതിരേ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ എസ്‌ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ പോറ്റിക്കെതിരെ കേസെടുത്തേക്കും. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന.

ദ്വാരപാലകക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും കട്ടിപ്പാളിക്കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ കേസുകളും വരുന്നത്. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ പോറ്റിക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഈ പരാതികളില്‍ കേസെടുത്ത് സ്വര്‍ണക്കൊള്ളക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയുകയാണ് നീക്കം. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭിച്ചശേഷമാകും നടപടികളിലേക്ക് കടക്കുക. ഫെബ്രുവരി രണ്ടിന് കട്ടിളപ്പാളിക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസമാകും. പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ സാഹചര്യമുണ്ട്.

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. കൂടുതല്‍പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. കൃത്യതയോട് കൂടിയും വ്യക്തതയോട് കൂടിയുള്ളതുമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കോടതിയില്‍ കേസ് നിലനില്‍ക്കാതെ വരുന്ന സാഹചര്യവും പ്രതികള്‍ മൊഴിമാറ്റാനുള്ള സാഹചര്യവുമെല്ലാം കണക്കിലെടുത്ത് താമസിച്ചാലും കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി കരുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW