-->
പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങി താലിബാൻ . പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ കുനാർ നദിയിൽ പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ അണക്കെട്ടുകൾ നിർമിക്കാനുളള തീരുമാനത്തിലാണ് അഫ്ഗാനിസ്ഥാൻ . ഇക്കാര്യം അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് അറിയിച്ചത്. അണക്കെട്ട് കഴിയുന്നത്ര വേഗത്തിൽ നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നാണ് 500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്ലയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുന്നു . പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ നദിയിലെ ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുൽകുകയെന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.
അതിർത്തിയിലെ സംഘർഷത്തിൽ 20ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് താലിബാൻ അവകാശപ്പെട്ടത്. പാകിസ്ഥാനും താലിബാന്‍ നയിക്കുന്ന അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുപാകിസ്ഥാന് തിരിച്ചടി, 'വെള്ളം കുടി മുട്ടും'; ഇന്ത്യൻ മാതൃക പിന്തുടർന്ന് താലിബാൻ, കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കും.