Friday, March 13, 2026 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 02.08 PM

വായുമലിനീകരണം അതീവഗുരുതരം: ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍

cloud, seed, delhi, pollution, rise

വായുമലിനീകരണം അതീവഗുരുതരമായ സാഹചര്യത്തിലെത്തിയതോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. കാലാവസ്ഥാ വകുപ്പിന്റെ പച്ചക്കൊടി കിട്ടിയാല്‍ വരും ദിവസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ കൃത്രിമമഴ പെയ്യിച്ചേക്കും. ഡല്‍ഹി പരിസ്ഥിതി മന്ത്രി മന്‍ജീന്ദര്‍ സിങ് ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞയുടന്‍ തന്നെ കൃത്രിമമഴ ഉണ്ടാകുമെന്ന് അറിയിച്ചുകഴിഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് വായുഗുണനിലവാര സൂചിക 347 എന്ന അപകടകരമായ അളവിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാസിപുര്‍, ഭവാന, ജഹാംഗീര്‍പുരി തുടങ്ങിയ ഇടങ്ങളില്‍ അതീവ മോശമാണ് സ്ഥിതി. ഇന്ത്യ ഗേറ്റ് പരിസരത്തും മലിനീകരണം അതീവ രൂക്ഷമാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW