Saturday, March 14, 2026 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 10.15 AM

വായു മലിനീകരണം ഡല്‍ഹിയില്‍ തീ കത്തിക്കുന്നതിന് വിലക്ക് ; തന്തൂരിക്ക് വേണ്ടിയുള്ള വിറക്അടുപ്പും കത്തിക്കരുത്

uploads/news/2025/12/815236/delhi-fog.jpg

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ ഡല്‍ഹിയില്‍ തീ കത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. തന്തൂര്‍ വിഭവങ്ങള്‍ക്കായി വിറക് കത്തിക്കുന്നതിനും നിരോധനമുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഉത്തരവ് പുറത്തിറക്കിയത്.

ഡല്‍ഹിയില്‍ ഭൂരിഭാഗം തന്തൂരി വിഭവങ്ങളും വിറകും കരിയും ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്. അതിനാലാണ് തന്തൂരി നിയന്ത്രിക്കുന്നതെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. മുനിസിപ്പല്‍ ഏജന്‍സികളുടെ കമ്മീഷണര്‍മാരും ചീഫ് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിശോധനകള്‍ നടത്താനും അവരുടെ അധികാരപരിധിയിലുള്ള എല്ലാ ഭക്ഷണശാലകളും കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗം ഉടനടി നിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. അത്യാവശ്യമല്ലാത്ത കെട്ടിടനിര്‍മാണ- ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍, ബിഎസ്6 വാഹനങ്ങള്‍ മാത്രമെ തലസ്ഥനത്ത് ഓടാന്‍ അനുവദിക്കുകയുള്ളു. പൊതുഗതാഗതങ്ങള്‍ക്കടക്കം സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.

ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍-വ്യോമ ഗതാഗതത്തെ അടക്കം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കാനും തീരുമാനമുണ്ടായിരുന്നു.

സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി അല്ലെങ്കില്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തന്തൂരുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നും, അവ പാലിക്കല്‍ ഒഴിവാക്കാതെ നടപ്പിലാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഉത്തരവ്, അടിയന്തര നടപടിക്കായി എല്ലാ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്പീഡ് പോസ്റ്റ്, ഇമെയില്‍ വഴി അയച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW