Saturday, March 14, 2026 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 26 Oct 2025 03.54 PM

വായു മലിനീകരണം രൂക്ഷം,; ദില്ലിയില്‍ പൊതുയിടങ്ങളിൽ ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും സ്ഥാപിച്ചു

ദില്ലിയിലെ വായു ഗുണനിലവാരം വരും ദിവസങ്ങളിലും മോശം വിഭാഗത്തിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്.
delhi, pollution

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ഇന്ന് കഴിഞ്ഞ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളിലാണ്. ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ 323 ആണ്.

ഒന്നിൽ കൂടുതൽ ഇടങ്ങളിൽ ഇന്ന് എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തിലാണ്. ദില്ലിയിലെ വായു ഗുണനിലവാരം വരും ദിവസങ്ങളിലും മോശം വിഭാഗത്തിൽ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് സർക്കാർ ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ദില്ലിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

ഈ മാസം 29ന് വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് നടത്താൻ ഒക്ടോബർ 28നും 30നും ഇടയിൽ അനുകൂല സാഹചര്യമാണ് ഉളളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW