-->
ദോഹ: യുവകലാസാഹിതി ഖത്തർ 'ഈണം 2025 ' ഓണാഘോഷം വൈവിധ്യമാർന്ന കലാവിരുന്നുകളാൽ ശ്രദ്ധേയമായി.
അൽസദ്ദ്- സ്വാദ് റെസ്റ്റോറന്റിൽ നടന്ന ആഘോഷപരിപാടികൾ കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സിറാജ്, സിത്താര രാജേഷ്, ഷാന ലാലു, മഹേഷ് മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി. ഷെഹീർ ഷാനു സ്വാഗതവുംപ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ നന്ദിയുംപറഞ്ഞു.മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുവാതിരയും,ഒപ്പനയും, മുട്ടിപ്പാട്ടും, ഓണക്കളികളും, യുവകലാസാഹിതി അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ഷഫീക് അറക്കൽ