Thursday, March 12, 2026 Last Updated 31 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 12.09 PM

പകരത്തിന് പകരം! റോഡില്‍ ഇട്ട മാലിന്യം തിരികെ ബിജെപി നേതാവിന്റെ വീട്ടില്‍ ഇടാന്‍ ഉത്തരവിട്ട് മുനിസിപ്പല്‍ ഓഫീസര്‍

cmo, garbage, bjp, leader, house

നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമ ലംഘനം നടത്തുമ്പോള്‍ എന്തു ചെയ്യും? അതിനുള്ള ഉത്തരമാണ് മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയില്‍ ഉള്ളത്. സംഭവം എന്താണന്നല്ലേ? ബിജെപി നേതാവ് റോഡില്‍ തള്ളിയ മാലിന്യം തിരികെ വീട്ടില്‍ കൊണ്ട് ഇടാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഒരു ചീഫ് മുനിസിപ്പല്‍ ഓഫീസര്‍. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ബിജെപി നേതാവ് മഹേഷ് റായി, തന്റെ വീടിന് പുറത്ത് തള്ളിയ മാലിന്യം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെ തള്ളാന്‍ ശുചീകരണ ജീവനക്കാരോട് ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ ശൈലേന്ദ്ര സിംഗ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ദീപാവലി ആഘോഷത്തിന് ശേഷമുള്ള മാലിന്യമായിരുന്നു മഹേഷ് റായി ഛത്തര്‍പൂരിലെ തന്റെ പറമ്പിന് പുറത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികള്‍, വാഷിംഗ് ഡിറ്റര്‍ജന്റ് പാക്കറ്റുകള്‍, പേപ്പറുകള്‍ എന്നിവയായിരുന്നു മാലിന്യത്തില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് ചീഫ് മുനിസിപ്പല്‍ ഓഫീസറുടെ ശ്രദ്ധയില്‍ മാലിന്യം പെട്ടത്. പിന്നാലെ ശുചീകരണ തൊഴിലാളിയെ വിളിച്ച്, 'അവന്റെ വീട്ടിലെ മാലിന്യം മുഴുവന്‍ അവന്‍ വീട്ടില്‍ തന്നെ തള്ളൂ' എന്ന് അദ്ദേഹം ആവശ്യപ്പെട്ടുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവം കണ്ടുനിന്നവരില്‍ ആരോ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കൃത്യമായ മാലിന്യ സംസ്‌കരണം ചെയ്യുന്നതിന് പകരം തന്റെ വീട്ടിലേക്ക് മാലിന്യം നിക്ഷേപിച്ചാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് ഒരാള്‍ ചീഫ് മുനിസിപ്പല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം, അതേസമയം ഇയാളെ വീഡിയോയില്‍ കാണിക്കുന്നില്ല. നിലവധി ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ പരിശോധനയ്‌ക്കെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ചീഫ് മുനിസിപ്പല്‍ ഓഫീസറെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'രാഷ്ട്രീയക്കാരും നിയമങ്ങള്‍ പാലിക്കണം' എന്ന് നിരവധി പേരെഴുതി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW