Wednesday, March 11, 2026 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 11.47 AM

രണ്ട് ഇടതുപാര്‍ട്ടികളും എടുത്ത നയത്തില്‍ നിന്നും വ്യതിയാനം ; പിഎം ശ്രീ പദ്ധതിയില്‍ അഡ്വ. പ്രകാശ് ബാബു

uploads/news/2025/10/807331/prakashbabu.jpg

ന്യൂഡല്‍ഹി: നയപരമായ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന സിപിഐ നേതാവും സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമായ അഡ്വ. പ്രകാശ് ബാബു. നയപരമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിട്ടത് എങ്ങനെ സംഭവിച്ചു വെന്നത് യോഗം ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ച തീരുമാനത്തിലായിരുന്നു പ്രതികരണം. നയപരമായ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥ തലത്തില്‍ അത്തരമൊരു തീരുമാനമെടുക്കാന്‍ പാടില്ല. നയത്തെ എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്നുള്ള ഒരു ഗവണ്‍മെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചെങ്കില്‍ അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാകും.

സിപിഐയും സിപിഐഎമ്മും എന്‍ഇപിയില്‍ നിലപാട് എടുത്തിട്ടുള്ളതാണ്. രണ്ട് പാര്‍ട്ടികളും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഈ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായാണ് തീരുമാനമെടുത്തത്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ല. അതിന്മേല്‍ തീരുമാനമെടുക്കേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നയിക്കുന്ന എല്‍ഡിഎഫാണ്.

അപമാനിക്കപ്പെട്ടു എന്ന് ഇപ്പോള്‍ തോന്നുന്നില്ല. ചില വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഉചിതമായ ഇടത്ത് ചര്‍ച്ച ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു. എസ്എസ്‌കെ കുടിശിക ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് എല്‍ഡിഎഫാണ് ആലോചിക്കേണ്ടത്. പ്രതിപക്ഷ ആരോപണങ്ങളെ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW