Wednesday, March 11, 2026 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.39 PM

ഐക്യൂ 15 5ജി ലോഞ്ച് ചെയ്തു ; ഫോണ്‍ എത്തുന്നത് ഗംഭീര ഫീച്ചറുകളുമായി

in

ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണായി ഐക്യൂ 15 5ജി (iQOO 15 5G) ചൈനയില്‍ ലോഞ്ച് ചെയ്തു. ഐക്യൂ 15 5ജിയുടെ 12GB + 256GB പ്രാരംഭ വേരിയന്റിന് 4199 യുവാന്‍ (ഏകദേശം 51,780 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 4499 യുവാനും (ഏകദേശം 55,480 രൂപ), 12GB+512GB വേരിയന്റിന് 4699 യുവാനും (ഏകദേശം 57,945 രൂപ), 16GB + 512GB വേരിയന്റിന് 4999 യുവാനും (ഏകദേശം 61,660 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ നിലവിലെ ഏറ്റവും കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് സഹിതമാണ് ഈ ഐക്യൂ 15 എത്തിയിരിക്കുന്നത്.

കൂടാതെ സാംസങ്ങിന്റെ M14 ലുമിനസ് മെറ്റീരിയല്‍ ഉപയോഗിക്കുന്ന 6.85-ഇഞ്ച് 2K+ 144Hz 8T LTPO ഫ്‌ലാറ്റ് സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. ലോകത്തിലെ ആദ്യത്തെ 2K LEAD OLED സാങ്കേതികവിദ്യ ഐക്യൂ 15 ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ലോകത്തിലെ ആദ്യത്തെ പ്ലീസിംഗ് ഐ പ്രൊട്ടക്ഷന്‍ 2.0 ഫീച്ചറും ഐക്യൂ 15 5ജിയിലുണ്ട്. കൂടാതെ ഇതില്‍ നില്‍കിയിരിക്കുന്ന ഗെയിമിംഗ് ചിപ്പ് Q3 സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ഒരേയൊരു ട്രൂ 2K ഗെയിമിംഗ് ഗുണനിലവാരം, 2K+144 FPS കണ്‍കറന്റ് പ്ലേബാക്ക്, നേറ്റീവ് സൂപ്പര്‍-റെസല്യൂഷനും സൂപ്പര്‍-ഫ്രെയിമും ഉള്ള ഏഴ് ഔദ്യോഗിക ഗെയിമുകള്‍ക്കുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ 8000mm സിംഗിള്‍-ലെയര്‍ VC കൂളിങ് ഫീച്ചറുകളും ഐക്യൂ 15 5ജിയിലുണ്ട്. ഇതിന് 2000W/mK താപ ചാലകതയും 14,000mm²-ല്‍ കൂടുതല്‍ താപ കൈമാറ്റ വിസ്തീര്‍ണ്ണവും ഉണ്ട്. NICE അല്‍ഗോരിതങ്ങളും വലിയ തോതിലുള്ള ഇമേജ് ക്വാളിറ്റി എന്‍ഹാന്‍സ്മെന്റ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്ന ഇതിലെ ക്യാമറകള്‍ സിനിമാറ്റിക് അനുഭവമാണ് നല്‍കുന്നതെന്നും കമ്പനി പറയുന്നു.

144Hz വേരിയബിള്‍ റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് (3168×1440 പിക്‌സലുകള്‍) 2K+ കര്‍വ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീന്‍ 20:9 ആസ്പക്ട് റേഷ്യോ, HDR10+, 1.07 ബില്യണ്‍ നിറങ്ങള്‍, DCI-P3 കളര്‍ ഗാമട്ട്, HBM മോഡില്‍ 2600 nits വരെ ബ്രൈറ്റ്‌നസ്, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോള്‍ബി വിഷന്‍ എന്നിവയിതിലുണ്ട്. ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm ചിപ്‌സെറ്റ് ആണ് ഐക്യൂ 15 5ജിയുടെ പ്രവര്‍ത്തനങ്ങളുടെ ശക്തികേന്ദ്രം. ഇതോടൊപ്പം അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X അള്‍ട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയുമുണ്ട്.

1/ 1.49' സോണി IMX921 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 50MP 150° അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), 1/1.95' സോണി IMX882 സെന്‍സറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, (f/2.65 അപ്പേര്‍ച്ചര്‍, OIS) LED ഫ്‌ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) ഉള്‍പ്പെടുന്നതാണ് ഐക്യൂ 15 5ജിയിലെ ക്യാമറ സജ്ജീകരണം. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6.0, ഇന്‍-ഡിസ്പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 100W അള്‍ട്രാ-ഫാസ്റ്റ് ഫ്‌ലാഷ് ചാര്‍ജിംഗ്, 40W വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW