-->
ഫാഷനില്‍ എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്ന താരമാണ് ബോളിവുഡ് നടി സോനം കപൂര്‍. താരത്തിന്റെ ദീപാവലി ഔട്ഫിറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
നീല നിറത്തിലുളള ലോങ് സില്‍ക്ക് ഷര്‍ട്ടിനൊപ്പം പിസ്ത ഗ്രീന്‍ പട്ടുസാരിയാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെ, ' ലൂസ് ഷര്‍ട്ടിനൊപ്പം പട്ടുസാരിയോ, ഇതൊരു വിചിത്രമായ ഫാഷന്‍ സെന്‍സ് തന്നെ... ' എന്ന് ആരാധകര്‍ കുറിച്ചു.
ഹെവി കമ്മലും നെക്ലേസുമാണ് ആക്‌സസറിയായി പെയര്‍ ചെയ്തിരിക്കുന്നത്. കേര്‍ലി ലോങ്് ഹെയര്‍ അഴിച്ചിട്ടും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.