-->
തിരുവനന്തപുരം : ഗ്രാമിന് 190 രൂപ ഉയർന്ന് 12,170 രൂപയിലും പവന് 1,520 രൂപ കൂടി 97,360 രൂപയിലുമാണ് ഇന്ന് വീണ്ടും സർവകാലറെക്കോർഡിലേക്ക് ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന ഇടിവിനുശേഷം ആണ് വിലയിൽ ഇന്ന് വീണ്ടും കുതിച്ചുചാട്ടം ഉണ്ടായത്. ഇന്നലെ ഗ്രാമിന് 11,980 രൂപയും 95,840 രൂപയുമായിരുന്നു വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില ഈ നിരക്കിലേക്ക് ആദ്യമായി എത്തിയത്.
ലണ്ടന്‍ സ്വര്‍ണ വിപണിയില്‍ സര്‍വകാല റെക്കാഡ് സൃഷ്ടിച്ചുകൊണ്ട് സ്വര്‍ണ വില ഔണ്‍സിന് 4,350 ഡോളര്‍ കടന്നു. ഉത്സവ സീസണു മുന്നോടിയായി മുംബൈ കമ്മോഡിറ്റി എക്ഞ്ചില്‍ 10 ഗ്രാമിന് വില 1,31,000 രൂപയ്ക്കു മുകളിലെത്തി. 2025 ഓഗസ്റ്റിന്റെ തുടക്കം മുതല്‍ ആഭ്യന്തര വിപണിയില്‍ 32 ശതമാനത്തിലധികവും ആഗോള വിപണിയില്‍ 30 ശതമാനത്തിലേറെയും വില ഉയര്‍ന്നു. സ്വര്‍ണ വിലയിലെ നിരന്തരമായ മുന്നേറ്റം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്: കുതിപ്പിനു പിന്നില്‍ എന്താണ്, ഭാവിയില്‍ വില കുറയുമോ?
ഇസ്രായേല്‍-ഹമാസ് വെടി നിര്‍ത്തല്‍ സ്വാധീനിക്കാത്തതെന്തുകൊണ്ട് ?
ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയിട്ടും സ്വര്‍ണ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും സംഘര്‍ഷം പുനരാരംഭിക്കുമെന്നും കരുതപ്പെടുന്നതിനാലാണ് വിലയെ ബാധിക്കാത്തത്. ഇറാന്റെ പങ്കാളിത്തവും മിഡിലീസ്റ്റിലെ അതിര്‍ത്തി സംഘര്‍ഷങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്നു. ഹ്രസ്വകാല സമാധാന ഉടമ്പടിക്കു പകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നത്.
സ്വര്‍ണത്തെ ജനം ഇത്രമാത്രം വിശ്വസിക്കുന്നതെന്തുകൊണ്ട് ?
അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തില്‍, നാണയപ്പെരുപ്പത്തിനും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്കുമിടയില്‍ സ്വത്ത് സംരക്ഷിയ്ക്കാന്‍ കഴിയുന്ന ആസ്തികള്‍ ജനങ്ങള്‍ ആഗോളമായി അംഗീകാരമുള്ളതും ഏതു സമയവും പണമാക്കി മാറ്റാന്‍ കഴിയുന്നതും, അസ്ഥിര വിപണികളില്‍ മാനസികമായി ആശ്വാസം നല്‍കാനുതകുന്നതുമായ ആസ്തികളാണ് അവര്‍ക്കു പ്രിയം.ഇന്ത്യയിലാകട്ടെ, സാംസ്‌കാരികമായ അടുപ്പവും വാങ്ങല്‍ സീസണുകളും സ്വര്‍ണത്തിന്റെ സ്ഥാനം കൂടുതല്‍ ഭദ്രമാക്കുന്നു.