Friday, March 13, 2026 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 02.26 PM

തല ദീപാവലി ആഘോഷമാക്കി കീര്‍ത്തിയും ആന്റണിയും; ചിത്രങ്ങള്‍

keerthy-suresh-
photo-www.instagram.com/keerthysureshofficial/

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പമുള്ള സമയം കീർത്തി സുരേഷ് ഒഴിവാക്കാറില്ല. കുടുംബത്തിനൊപ്പം തന്നെയാണ് ഓണവും ക്രിസ്മസും അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളും ആഘോഷിക്കുന്നത്. കുടുംബം അല്ലെങ്കിൽ കൂട്ടുകാരുണ്ടാവും.

എന്നാൽ ഈ വർഷത്തെ ദീപാവലിയ്ക്ക് കുടുംബമോ സുഹൃത്തുക്കളോ ഒന്നുമില്ല, ഭർത്താവ് ആന്റണി തട്ടിലും കീർത്തി സുരേഷും മാത്രം. ഇത്തവണത്തെ ദീപാവലി കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ദീപാവലി (തല ദീപാവലി) ആണെന്ന പ്രത്യേകതയും ഉണ്ട്.

എവിടെയാണ് സ്ഥലം എന്ന് വ്യക്തമാക്കിയിട്ടില്ല, മനോഹരമായ ഒരു അന്തരീക്ഷത്തിൽ, ഇരുവരും വളരെ ലൈറ്റായി ദീപാവലസി ആഘോഷിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കീർത്തി സുരേഷിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്.

ഒട്ടും പ്ലാൻ ചെയ്യാതെ അപ്രതീക്ഷിചമായുള്ളൊരു സാഹസിക യാത്രയായിരുന്നു എന്ന് ക്യാപ്ഷനിലൂടെ കീർത്തി സുരേഷ് വ്യക്തമാക്കുന്നുണ്ട്. ഒരു അപ്രതീക്ഷിത, എന്നാൽ സാഹസിക യാത്ര, തല ദീപാവലിയ്ക്ക് വേണ്ടിയുള്ള ഒരുക്കം- എന്നാണ് ചിത്രങ്ങൾക്ക് കീർത്തി നൽകിയ ക്യാപ്ഷൻ.

കഴിഞ്ഞ ദിവസമായിരുന്നു കീർത്തി സുരേഷിന്റെ ജന്മദിനം. സോഷ്യൽ മീഡിയയിലൂടെ നടിക്ക് ജന്മദിനാശംകൾ നേർന്ന് പല പോസ്റ്റുകളും സ്റ്റോറികളും ഉണ്ടായിരുന്നു. വേണ്ടപ്പെട്ടവരുടെ ആശംസകൾ കീർത്തി സ്റ്റോറിയായും പങ്കുവച്ചു.

മലയാളവും തമിഴും തെലുങ്കും കടന്ന് ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്തും സജീവമായിക്കൊണ്ടിരിക്കുകയാണ് കീർത്തി സുരേഷ്. റിവോൾവർ റീത്ത, കന്നിവേദി എന്നിവയാണ് വരാനിരിയ്ക്കുന്ന കീർത്തി സുരേഷ് ചിത്രങ്ങൾ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW