-->
ദോഹ: സുസ്ഥിര ഭാവിക്കായി ഖത്തറി നൊപ്പം ഐ ബി പി സി കൈകോർക്കുന്നു. എർത്ത്‌ന സെന്റർ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചർ സംഘടിപ്പിക്കുന്ന ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് 2025 (QSW)ന്റെ ഭാഗമായിഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ വിശദാംശങ്ങൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഖത്തർ ഫൗണ്ടേഷനും പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്ന് നടത്തുന്ന ഖത്തർ സസ്റ്റൈനബിലിറ്റി വീക്ക് ഈ വർഷം പത്താം പതിപ്പിലേക്കാണ് കടക്കുന്നത്. നവംബർ 1 മുതൽ 8 വരെ നടക്കുന്ന പരിപാടികളിൽ പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടും. സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സ്കൂൾ വിദ്യാർത്ഥികൾ മുതൽ പൊതുജനങ്ങൾ വരെ പങ്കാളികളാകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളായിരിക്കും നടത്തുകയെന്ന്ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് പറഞ്ഞു:ഇന്റർ സ്കൂൾ ഹാക്കത്തോൺ, ചെറുകിട-ഇടത്തരം വ്യവസായികൾക്കായുള്ള പാനൽ ചർച്ച, ഐ.ബി.പി.സി മൺഡേ സ്പെഷ്യൽ ബൈറ്റ്സ്, കണ്ടൽക്കാട് തൈ നടീൽ, ഇന്റർ സ്കൂൾ ക്വിസ് മത്സരം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡിയായ ഐ.ബി.പി.സി, രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 10,000ലധികം ബിസിനസ് സംരംഭകരുമായി, ധനകാര്യം, എഞ്ചിനീയറിംഗ്, ഊർജം, ആരോഗ്യസംരക്ഷണം തുടങ്ങി വിവിധ മേഖലകളിലെ 200,000ത്തിലധികം ഇന്ത്യൻ പ്രഫഷനലുകളുമായും ബന്ധപ്പെട്ട്പ്രവർത്തിക്കുന്നു.ദോഹയിൽനടന്നവാർത്താസമ്മേളനത്തിൽഐ ബി പി സി വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സത്താർ, ഹിഷാം അബ്ദുൽ റഹീം, സസ്റ്റൈനബിൾ ഫോറം ലീഡ് ഡോ. മുഹമ്മദ് വാഷിദ്, സ്‌പാർക്ക് ഇനിഷ്യേറ്റീവ് ലീഡ് ദിൽറാസ് കുന്നുമ്മൽ എന്നിവരും പങ്കെടുത്തു.
ഷഫീക്ക് അറക്കൽ