Thursday, March 12, 2026 Last Updated 55 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 12.12 PM

മോഹൻലാലിന് ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സ്നേഹാദരവ്നൽകി

uploads/news/2025/10/806782/pravasi-news.gif

ദോഹ: ഇന്ത്യയിലെ പരമോന്നത സിനിമാപുരസ്‌ക്കാരമായ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ് ലഭിച്ച പത്മഭൂഷൺ ലഫ്റ്റനന്റ് കേണൽ ഡോ:മോഹൻലാലിന് ഖത്തറിലെ ഇന്ത്യൻമധ്യമപ്രവർത്തകരുടെ കൂട്ടായ്മയായഇന്ത്യൻമീഡിയ ഫോറം (ഐഎംഎഫ്)സ്നേഹാദരംനൽകി.

ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന‘ഹൃദയപൂർവ്വം മോഹൻലാൽ’ സ്റ്റേജ് ഷോയിൽ നടന്ന ചടങ്ങിൽ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാൻ, ട്രഷറർ ആർ. ജെ. രതീഷ്,എക്‌സി: അംഗങ്ങളായ അഹമ്മദ് കുട്ടി അറളയിൽ,ആർ. ജെ. നിസ്സ, അബ്ബാസ്, മുഷ്താഖ് എന്നിവർ ചേർന്ന് ഐ എം എഫിന്റെ സ്നേഹോപഹാരം മോഹൻലാലിന്കൈമാറി.സംഘാടകരായ ജോൺ തോമസ്, മിബുജേക്കബ്, അവതാരക മഞ്ജു മനോജ്‌ എന്നിവർ സാന്നിധ്യം വഹിച്ചു.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW