Saturday, March 14, 2026 Last Updated 32 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 08.16 AM

ഹോ..ഭയങ്കരം തന്നെ! ലോകത്ത് കൊതുകകളില്ലാത്ത രണ്ട് രാജ്യം ഇവയാണ്

mosquito, free, country, world

കൊതുക് ശല്യം ഇല്ലാത്ത സ്ഥലങ്ങള്‍ പൊതുവെ കുറവാണ്. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍, കൊതുകിന്റെ ഉപദ്രവം മൂലം നിരവധി മാരക രോഗങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍, മന്ത്, ചിക്കന്‍ഗുനിയ തുടങ്ങിയ നിരവധി രോഗങ്ങള്‍ പരത്തുന്നത് കൊതുകാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൊതുക് ശല്യം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടാണ് കൊതുകുകള്‍ പെരുകുന്നത്. എന്നാല്‍ കൊതുകുകള്‍ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കില്‍ സംഭവം സത്യമാണ്. എവിടെയാണെന്ന് അല്ലേ? വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഐസ്ലാന്‍ഡാണ് അത്. ഇവിടെ കൊതുകുകള്‍ ഇല്ല. ക്രമരഹിതമായ താപനിലയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

കൊതുകുകളുടെ മുട്ട വിരിയാന്‍ സ്ഥിരമായ താപനില ആവശ്യമാണ്. എന്നാല്‍ ഇവിടത്തെ കാലാവസ്ഥാ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഇടയ്ക്കിടെ കൂടുതല്‍ തണുപ്പ് ഉള്ളതിനാല്‍ ലാര്‍വ വിരിയില്ല. കൂടാതെ ഇവിടെ കെട്ടിനില്‍ക്കുന്ന വെളും ഇല്ല. ഇവിടത്തെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഘടനയും വ്യത്യസ്തമായതിനാല്‍ കൊതുകുകളുടെ പ്രജനനത്തിന് ആവശ്യമായ ആഴം കുറഞ്ഞതും കെട്ടിനില്‍ക്കുന്നതുമായ വെളും ഇവിടെ കാണാന്‍ കഴിയില്ല. ഇതും ഒരു കാരണമാണ്. ഐസ്‌ലാന്‍ഡ് പോലെ തന്നെ കൊതുകുകള്‍ ഇല്ലാത്ത മറ്റൊരു രാജ്യമാണ് അന്റാര്‍ട്ടിക്ക. തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയും വെളും കെട്ടിനില്‍ക്കാന്‍ സ്ഥലമില്ലാത്തതുമാണ് അതിന് കാരണം. ഇവിടെ അതിജീവിക്കാന്‍ കൊതുകിന് കഴിയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW