Thursday, March 12, 2026 Last Updated 55 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 02.45 PM

മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം ഒക്ടോബർ 30ന്: 'മലയാളോത്സവം' സംഘാടകസമിതി രൂപീകരിച്ചു

uploads/news/2025/10/806185/pinarayi-gulf.gif

ദോഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 30ന് ഖത്തർ സന്ദർശിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനെ വരവേൽക്കാനൊരുങ്ങി മലയാളി സമൂഹം.ലോക കേരളസഭയും,മലയാളം മിഷനും സംയുക്തമായി 'മലയാളോത്സവം' എന്നപേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനുംഅദ്ദേഹത്തെ അനുഗമിക്കുന്ന സാംസ്‌കാരികവകുപ്പ്മന്ത്രി സജിചെറിയാനുംസംഘത്തിനും സ്വീകരണം നൽകുന്നത്. കഴിഞ്ഞദിവസം ഐ.സി.സിഅശോകഹാളിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനാ ഭാരവാഹികൾ, കലാ, കായിക, സാംസ്‌കാരികസംഘടനാപ്രതിനിധികൾ,വിവിധമേഖലയിലെ പ്രൊഫഷണലുകൾ,വനിതാസംഘടനാ ഭാരവാഹികൾ,
വാണിജ്യ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കാളിത്തം വഹിച്ചു.പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ പാനൽ അവതരിപ്പിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മുഖ്യരക്ഷാധികാരിയായുംനോർക്ക ഡയറക്ടറും ലോകകേരളസഭാംഗവുമായ സി.വി. റപ്പായി ചെയർമാനായും കേരള പ്രവാസിക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ഇ.എം. സുധീർജനറൽകൺവീനറായുംസംഘാടകസമിതിക്ക് രൂപംനൽകി. ഖത്തറിലെസംഘടനാഭാരവാഹികളെയും വ്യവസായപ്രമുഖരെയും വിവിധസബ്കമ്മിറ്റികളുടെ ചെയർമാൻമാരായി തെരഞ്ഞെടുത്തു.
നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷതവഹിച്ച ചടങ്ങിൽ നോർക്ക റൂട്സ് & ഇൻകെൽ ഡയറക്ടർ

ജെ.കെ മേനോൻ,പ്രവാസി ഭാരതി പുരസ്കാര ജേതാവ് ഡോ: മോഹൻ തോമസ്,ഐ സി സി പ്രസിഡന്റ്എ.പി. മണികണ്oൻ,ഐ എസ് സി പ്രസിഡന്റ്ഇ.പി. അബ്ദു റഹ്മാൻ,ഐ ബി പി സി പ്രസിഡന്റ്താഹ അബ്ദുൾ കരീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും ലോകകേരള സഭാംഗം അഹമദ്കുട്ടി അറളയിൽ
നന്ദിയും പറഞ്ഞു. ഒക്ടോബർ 30 ന് വൈകുന്നേരം 6മണിക്ക് അബുഹുമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽമുഖ്യമന്ത്രി ഖത്തറിലെ മലയാളിസമൂഹത്തെ അഭിസംബോധന ചെയ്യും.

2017ൽ ഖത്തറിന് മേൽ അയൽ രാജ്യങ്ങൾഉപരോധംഏർപ്പെടുത്തിയപ്പോൾ ഖത്തറിലെ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് എഴുതിയിരുന്നു. 2004ൽ കൈരളി ചാനലിന്റെപ്രവർത്തനവുമായി ബന്ധപെട്ടായിരുന്നു പിണറായി വിജയന്റെ ആദ്യ ഖത്തർ സന്ദർശനം. സി പി ഐ എം സംസ്ഥാന സെക്രട്ടറി യായിരിക്കെ 2010ലാണ് പിണറായി വിജയൻ ഒടുവിൽ ഖത്തർ സന്ദർശിച്ചത്.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW