Saturday, March 14, 2026 Last Updated 29 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 02.40 PM

ഐസിസി ഫെസ്റ്റിവൽ ബസാർ; ചെറുകിട സംരംഭകർക്ക് വാണിജ്യവേദിയായി

uploads/news/2025/10/806182/pravasi.gif

ദോഹ: പാരമ്പര്യത്തെയും സംസ്കാരത്തെയും സർഗാത്മകതയെയും സമന്വയിപ്പിച്ച ഐസിസി ഫെസ്റ്റിവൽ ബസാർ സമാപിച്ചു.ഐസിസി അശോക ഹാളിൽ രണ്ട് ദിവസങ്ങളിലായി (ഒക്‌ടോബർ 15–16) നടന്ന ഐ സി സി ഫെസ്റ്റിവൽ ബസാർഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ ഡോ. വൈഭവ് തണ്ടാലെയും ഡോ. മനീഷ തണ്ടാലെയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഐ സി സി പ്രസിഡണ്ട് എ. പി മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് തുടങ്ങിയ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും സാന്നിധ്യം വഹിച്ച ചടങ്ങിൽ
ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധി കളും വാണിജ്യ പ്രമുഖരും പങ്കാളിത്തം വഹിച്ചു. ചെറുകിട ഇന്ത്യൻ സംരംഭകർക്ക് തങ്ങളുടെ കഴിവുകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ മികച്ച വേദിയായി ഐ സി സി ഫെസ്റ്റിവൽ ബസാർ. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഭക്ഷണ വസ്തുക്കൾ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് സ്റ്റാളുകളാണ് പ്രദർശനത്തിനായി ഒരുക്കിയത്.
ഇന്ത്യൻ സംസ്കാരത്തിന്റെ നിറപ്പകിട്ടും ദോഹയിലെ സാമൂഹിക ഐക്യത്തിന്റെ ഊർജ്ജവും ഒരുമിപ്പിച്ച വേദിയായ ബസാറിൽ കുടുംബസമേതം എത്തിയ സന്ദർശകർക്ക് ഷോപ്പിംഗിനൊപ്പം വിവിധ സാംസ്കാരിക പരിപാടികൾ, സംഗീത-നൃത്താവിഷ്കാരങ്ങൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ എന്നിവയും ആസ്വദിക്കാനായി. സമൂഹ ഏകത്വത്തിനും സംസ്‌കാരപരമായ പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ഐസിസി വർഷംതോറും സംഘടിപ്പിക്കുന്ന ബസാർ ദോഹയിലെ ഇന്ത്യൻ സമൂഹത്തിനിട യിൽ വലിയ സ്വീകാര്യതയാണ്.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW