Saturday, March 14, 2026 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 02.28 PM

ഇവനാണ് വീവര്‍ ഫിഷ്: ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും തൊടാന്‍ നില്‍ക്കണ്ട, ബോധം പോകും

weever, fish

വലിപ്പത്തില്‍ ഒരു ഇത്തിരിക്കുഞ്ഞന്‍ മത്സ്യം. പക്ഷേ, ആള് ചെറുതാണെങ്കിലും ഇതിന്റെ കുത്തേറ്റാല്‍ മനുഷ്യര്‍ക്ക് ബോധക്ഷയം വരെ സംഭവിച്ചേക്കാം. വീവര്‍ ഫിഷ് എന്നറിയപ്പെടുന്ന ഇവ ഇളം തവിട്ട് നിറത്തിലും വളരെ നേര്‍ത്ത ആകൃതിയിലുമാണുള്ളത്. ഏകദേശം 8 12 സെന്റീമീറ്ററോളമാണ് വലിപ്പം. 37 സെന്റീമീറ്റര്‍ വരെയും ഇവയ്ക്ക് വളരാനാകും. ഇവ കടല്‍ത്തീരത്തെ മണ്ണില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നത് കണ്ടെത്താന്‍ പ്രയാസമാണ്. കടല്‍ത്തീരത്തെ മണ്ണിനടിയിലാണ് പലപ്പോഴും ഇവ സമയം ചെലവഴിക്കുക.

മുകള്‍ഭാഗത്തെ ചിറക് മാത്രമേ ഈ അവസരത്തില്‍ മണ്ണിന് പുറത്ത് കാണാനാകൂ. ഈ ചിറകുകളില്‍ ഒളിച്ചിരിക്കുന്ന മൂന്ന് വിഷ മുല്ലുകളാണ് മറ്റ് ജീവികള്‍ക്ക് വില്ലനാകുന്നത്. ഈ വിഷം മനുഷ്യര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെങ്കിലും മുല്ല് കൊണ്ടാല്‍ അതിശക്തമായ വേദനയാണുണ്ടാവുക. ഓരോരുത്തരിലും വേദനയുടെ തീവ്രതയും ശാരീരിക അസ്വസ്ഥതകളും വ്യത്യസ്തമായി അനുഭവപ്പെടാം. പലരിലും കുത്തേറ്റ ഭാഗം തടിച്ചു വീര്‍ക്കാറുണ്ട്. യൂറോപ്യന്‍ തീരങ്ങളിലാണ് ഇക്കൂട്ടരെ കണ്ടുവരുന്നത്. വീവര്‍ ഫിഷിന്റെ സാന്നിദ്ധ്യം കണക്കിലെടുത്ത് യു.കെ, അയര്‍ലന്‍ഡ് ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് സാധാരണമാണ്.

Ads by Google
Friday 17 Oct 2025 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW