Saturday, March 14, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 05.00 PM

കാസര്‍ഗോഡ് ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടിയുടെ ശ്രമം; രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം

അപകടത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു
uploads/news/2025/10/805811/5.gif
photo - facebook

കാസര്‍ഗോഡ് : വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനും പരിക്കേറ്റു.

ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്തെത്തുകയും മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW