Thursday, March 12, 2026 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 02.37 PM

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ച ചെയ്യപ്പെടണം : പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം

uploads/news/2025/10/805789/pravasi.gif

ദോഹ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിലവില്‍ പ്രതിനിനിധികരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്ന സ്ഥിരമായി കണ്ടു വരുന്ന നീക്കങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസീഡണ്ട് കെ.എ ഷഫീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ റഷീദലി, സാദിഖലി, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സ്വാഗതം പറഞ്ഞു

Ads by Google
Ads by Google
TRENDING NOW