-->
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷമായ “ചാലിയാർ ഉത്സവം 2025” നവംബർ 21-ന് ദോഹയിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ചാലിയാർ നദീതീരത്തെ 24 പഞ്ചായത്തുകളിൽ നിന്നുള്ള അംഗങ്ങൾ ഒന്നിച്ചു ചേർന്ന് ആഘോഷിക്കുന്ന ഉത്സവത്തിൽഓരോ പഞ്ചായത്തും മലബാറിന്റെ സമ്പന്നമായ പരമ്പരാഗത കലാസാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പ് ഇവന്റുകൾ അവതരിപ്പിക്കും.വിവിധ പഞ്ചായത്തു പതിനിധികളും സബ്കമ്മിറ്റി മെമ്പർമാരും പങ്കെടുത്ത സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ
“ചാലിയാർ ഉത്സവം 2025 പോസ്റ്റർ ചാലിയാർ ഉത്സവകമ്മിറ്റി ചെയർമാൻ വി സി മഷൂദ് തിരുത്തിയാട് പ്രകാശനം ചെയ്തു .ചാലിയാർ ഉത്സവ കമ്മിറ്റി വൈസ് ചെയർമാൻമാരായ സിദ്ദിഖ് വാഴക്കാട്, സമീൽ അബ്ദുൽ വാഹിദ്,രക്ഷാധികാരികളായ നൗഫൽ കട്ടയാട്ട്, മനാഫ് എടവണ്ണ,വിവിധ സബ് കമ്മിറ്റികൾക്ക് വേണ്ടി അക്ബർ വാഴക്കാട്,ഡോക്ടർ ഷഫീഖ് താപ്പി, ലെയിസ് കുനിയിൽ,
ബുജൈർ മൂർക്കനാട്, സജാസ് കടലുണ്ടി, ഷാജി പി സി , പി സി അബ്ദുറഹിമാൻ, ചീക്കോട് മുജീബ് , അഷ്റഫ് മമ്പാട്,
സലീം റോസ് എടവണ്ണ,ഹനീഫ ചാലിയം, റൗഫ് ബേപ്പൂർ, ആസിഫ് കക്കോവ്, അസീസ് പുറായിൽ, ജുനൈസ് കുനിയിൽ, സുബൈർ പന്തീരങ്കാവ്, മുഹ്സിന സമീൽ, ഷാന നസ്രിൻ, ഫെബി ബേപ്പൂർ എന്നിവർ സംസാരിച്ചു
ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖ്സ്സലാംഎടവണ്ണ സ്വാഗതവുംട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു
ഷഫീക് അറക്കൽ