-->
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മയുടെ വീഡിയോയാണ് നെറ്റീസണ്‍സിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഈ സ്ത്രീയുടെ കയ്യിലിരിക്കുന്ന ബാഗാണ് ഇതിനെല്ലാം കാരണം. പുരുഷന്മാരുടെ അടിവസ്ത്രമാണ് ഈ വീട്ടമ്മ ബാഗാക്കി മാറ്റിയത്. വീഡിയോയില്‍ ഈ അടിവസ്ത്ര ബാഗില്‍ ഇവര്‍ പച്ചക്കറി വാങ്ങിയിടുന്നതാണ് കാണുന്നത്.
വൈറലാകുന്ന വീഡിയോയുടെ തുടക്കത്തില്‍ ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന ഒരു സ്ത്രീയെ കാണാം. പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിലാണ് അവര്‍ പച്ചക്കറി വാങ്ങുന്നത്. ആ ബാഗ് അവര്‍ നീട്ടിയപ്പോള്‍ കച്ചവടക്കാരന്‍ അതില്‍ പച്ചക്കറി ഇടുന്നുമുണ്ട്. പിന്നാലെ സ്ത്രീ ആ ബാഗ് കഴുത്തില്‍ തൂക്കി പോകുന്നു.
അടിവസ്ത്രത്തിന്റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ട് വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു. ഇത് കഴുത്തിലിട്ട് നടക്കാന്‍ കഴിയുന്ന വിധത്തിലാക്കി മാറ്റി വീട്ടമ്മയുടെ ഈ കണ്ടുപിടിത്തം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്. നിരവധി ലൈക്കും കമന്റും വരുന്നുണ്ട്. നിരവധിപേരാണ് വീട്ടമ്മയുടെ ബുദ്ധിയെ പ്രശംസിക്കുന്നത്. ചിലര്‍ പൊട്ടിച്ചിരിക്കുന്ന സ്‌മൈലികളാണ് കമന്റും ചെയ്യുന്നത്.