Thursday, March 12, 2026 Last Updated 32 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 02.54 PM

സ്കിയ പ്രൊഫിഷൻസി അവാർഡ് വിതരണവും ടോസ്റ്റ്മാസ്റ്റർ ഗാവൽസ് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു

uploads/news/2025/10/805623/quatar.gif

ദോഹ:ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് കേരള എക്സ്പാർട്സ് അസോസിയേഷൻ (സ്കിയ)പ്രൊഫിഷൻസി വിദ്യാഭ്യാസ അവാർഡ്കൾ വിതരണം ചെയ്തു. ഈ വർഷം SSLC,+2, മറ്റ് ഉന്നത വിദ്യാഭ്യാസത്തിൽ വിജയം കൈവരിച്ച സ്കിയ അംഗങ്ങളുടെ കുട്ടികൾക്ക് സർട്ടിഫിക്കേറ്റും മൊമെന്റോയും നൽകി.

ചടങ്ങിൽ എഞ്ചിനിയേഴ്സ് ഫോറം ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിന്റെ കോർഡിനേറ്റർ ഹാരിസ്ബാബു , റാം മോഹൻ നായർ എന്നിവരുടെ സഹകരണത്തോടെ സ്കിയ ടോസ്റ്റ്മാസ്റ്റർ ഗാവൽസ് ക്ലബിന് രൂപം നൽകി. ഐസ് ബ്രേക്കിംഗ് പ്രോഗ്രാം ,വിവിധ കലാപരുപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി.സ്കിയ പ്രസിഡന്റ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്ത പ്രോഗ്രാം ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്,ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജ്മെന്റ് കമ്മിറ്റി അംഗം അസീം എംടി എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു .

പ്രോഗ്രാം കൺവീനർ നിസാമുദ്ദീൻ അബ്ദുൽ സമദ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു . ജനറൽ സെക്രട്ടറി നാസറുദ്ദീൻ,വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം,ഫാറൂഖ് ഹുസൈൻ,ജോയിന്റ് സെക്രട്ടറി അബ്ദുൽ കരീം ലബ്ബ,ട്രെഷർ നിസാം നജീം, സയ്യദ് റാവുത്തർ,സബാസൈൻ ,ഷമീർമജീദ്,നൗഷാദ്,സുധീർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW